image

6 April 2026 7:30 PM IST

Technology

ചന്ദ്രനരികെ വീണ്ടും മനുഷ്യന്‍; ചരിത്രം കുറിച്ച് നാസയുടെ ആര്‍ടെമിസ് 2 ദൗത്യം

MyFin Desk

ചന്ദ്രനരികെ വീണ്ടും മനുഷ്യന്‍; ചരിത്രം കുറിച്ച് നാസയുടെ ആര്‍ടെമിസ് 2 ദൗത്യം
X

Summary

1972 ന് ശേഷം ഇതാദ്യമായാണ് ചന്ദ്രന്റെ ഇത്രയും സമീപത്ത് മനുഷ്യര്‍ എത്തുന്നത്


ചന്ദ്രനിലേക്കുള്ള യാത്രയില്‍ നിര്‍ണായക ഘട്ടം കടന്ന് നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിട്ട് ഓറിയോണ്‍ പേടകം ചാന്ദ്ര ആകര്‍ഷണ വലയത്തിലേക്ക് കടന്നു. 1972 ന് ശേഷം ഇതാദ്യമായാണ് ചന്ദ്രന്റെ ഇത്രയും സമീപത്ത് മനുഷ്യര്‍ എത്തുന്നത്.

ദൗത്യത്തിന്റെ അഞ്ചാം ദിനത്തില്‍ നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടുള്ള പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പ്രവേശിച്ചു. ചന്ദ്രനില്‍ നിന്ന് അറുപത്തിയാറായിരം കിലോമീറ്റര്‍ അകലെയാണ് പേടകം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11:26ന് ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ ഓറിയോണ്‍ പേടകമെത്തും. ഇതോടെ അപ്പോളോ 13ന്റെ റെക്കോര്‍ഡ് ഭേദിക്കും. അര്‍ധരാത്രി 12:15 മുതല്‍ സംഘം ചാന്ദ്ര നിരീക്ഷണം തുടങ്ങും.

ഓറിയോണ്‍ ചന്ദ്രന്റെ പിന്നിലേക്ക് പോകുന്നതിനാല്‍ നാളെ പുലര്‍ച്ചെ 4:14ന് പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം നഷ്ടപ്പെടും. നാല്‍പ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മില്‍ ബന്ധമുണ്ടാകില്ല. ഈ സമയം ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഭൂമി അസ്തമിക്കുന്നതും ഉദിക്കുന്നതും യാത്രികര്‍ക്ക് കാണാന്‍ കഴിയും. ദൗത്യത്തിന്റെ ഏഴാം ദിനമാണ് സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമാവുക. പത്താം നാള്‍ ഭൂമിയിലേക്ക് ഓറിയോണ്‍ പേടകം തിരിച്ചിറങ്ങും.