image

30 Dec 2025 3:30 PM IST

Artificial Intelligence

എഐ; ക്രോമിനെ വെല്ലാൻ തൽക്കാലം ആരുമില്ല!

MyFin Desk

എഐ; ക്രോമിനെ വെല്ലാൻ തൽക്കാലം ആരുമില്ല!
X

Summary

എഐ ബ്രൗസറുകളിൽ ഗൂഗിൾ ക്രോം മുന്നിൽ. ജെമിനി ക്രോമുമായി ബന്ധിപ്പിച്ചിരിക്കുന്നതും ഗൂഗിളിന് നേട്ടമായി. ഉപയോക്താക്കൾ വിവരങ്ങൾ ആരായാനും, എഴുതാനും, ഡാറ്റ സംഹരിക്കാനും ടാബ് മാനേജ്മൻ്റിനുമൊക്കെയാണ് കൂടുതലായി ക്രോം ഉപയോഗിക്കുന്നത് .


എഐ വ്യാപകമായിട്ടും ബ്രൗസറുകളിൽ ആധിപത്യം ​ഗൂ​ഗിളിന് തന്നെ. ഏറ്റവുമധികം ​ സജീവ ഉപയോക്താക്കളുള്ളത് ഗൂ​ഗിൾ ക്രോമിനാണ്.ശീലങ്ങളും ഉപയോഗിക്കാനുള്ള എളുപ്പവും ഗൂഗിളിനെ തന്നെയാണ് ജനപ്രിയമാക്കുന്നത്. ഓപ്പൺ എഐയുടെ പിന്തുണയുള്ള അറ്റ്ലസ്, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയ എഐ ബ്രൗസറുകളും സജീവമാണ്. എന്നാൽ ഇവയേക്കാൾ ഒക്കെ ആക്ടീവ് ഉപയോക്താക്കൾ ഉള്ളത് ഗൂഗിൾ ക്രോമിനാണ്. എതിരാളികളിൽ നിന്നുള്ള വെല്ലുവിളി തരണം ചെയ്യാൻ ഗൂഗിളിൻ്റെ ആധിപത്യവും വിശ്വാസ്യതയും സഹായകരമായി.

ആൻഡ്രോയിഡ് ഫോണുകളിൽ ആധിപത്യം

രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് അടിത്തറയും ആൻഡ്രോയിഡിലെ ക്രോമിന്റെ സാന്നിധ്യവുമാണ് ഇതിന് കാരണം. ഓപ്പറ, സഫാരി തുടങ്ങിയവ പിന്നിലുണ്ട്. എന്നാൽ എഡ്ജ്, ഫയർഫോക്സ് തുടങ്ങിയ ബ്രൗസർ ഉപയോഗിക്കുന്നവർ വളരെ കുറവാണ്. വെബ് ഉപയോഗത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ മൊബൈലിൽ നിന്നാണ് വരുന്നത്. ആൻഡ്രോയിഡ്, ഗൂഗിൾ സേവനങ്ങളുമായി ചേർന്നുള്ള ക്രോമിന്റെ പ്രവർത്തനം തന്നെയാണ് ഈ രംഗത്തെ ആധിപത്യത്തിന് കാരണം.

ആഗോളതലത്തിലും ഇതേ പ്രവണത തന്നെയാണ് . വിപണി വിഹിതത്തിന്റെ ഏതാണ്ട് 71 ശതമാനവും ഗൂഗിൾ ക്രോമിന് തന്നെയാണ്. 14-15 ശതമാനവുമായി സഫാരി രണ്ടാം സ്ഥാനത്തുണ്ട്. മൈക്രോസോഫ്റ്റ് എഡ്ജ് 5 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം ഫയർഫോക്സിന് 2-3 ശതമാനമാണ് വിപണി വിഹിതം. ഉപയോക്താക്കൾ വിവരങ്ങൾ ആരായാനും, എഴുതാനും, ഡാറ്റ സംഹരിക്കാനും ടാബ് മാനേജ്മൻ്റിനുമൊക്കെയാണ് എഐ കൂടുതൽ ഉപയോഗിക്കുന്നത്. ജെമിനി ക്രോമുമായി ബന്ധിപ്പിച്ചിരിക്കുന്നതും ഗൂഗിളിന് നേട്ടമായി.