image

6 Nov 2025 3:57 PM IST

Artificial Intelligence

സിറിക്ക് ഗൂഗിൾ എഐ മതി; മാറി ചിന്തിച്ച് ആപ്പിൾ

MyFin Desk

google ai is enough for siri, apple changes its mind
X

Summary

ആപ്പിളിൻ്റെ സിറി എന്ന വോയിസ് അസിസ്റ്റൻ്റിനായി ഗൂഗിൾ എഐ. വൻതുക ചെലവഴിക്കാനൊരുങ്ങി ആപ്പിൾ


സിറി എന്ന വോയിസ് അസിസ്റ്റൻ്റ് പ്രവർത്തിപ്പിക്കുന്നതിന് ഗൂഗിളിൻ്റെ എഐ മോഡൽ ഉപയോഗിക്കാൻ ഒരുങ്ങി ആപ്പിൾ. ജെമിനിയുടെ എഐ മോഡലാണ് സിരി വോയ്‌സ് അസിസ്റ്റന്റിലേക്ക് സംയോജിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. സിരിയുടെ പരിമിതികള്‍ പരിഹരിച്ചുകൊണ്ട് കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഗൂഗിളിന് വൻതുക ഒരു വർഷത്തേക്ക് ആപ്പിൾ നൽകും. ആപ്പിളിന്റെ സ്വന്തം എഐ സംവിധാനം സജ്ജമാകുന്നത് വരെ ഗൂഗിളിനെ ആശ്രയിക്കാനാണ് തീരുമാനം. ആപ്പിളിൻ്റെ എഐ വികസനത്തിന് മുന്നോടിയായുള്ള പ്രധാന ചുവടുവയ്പ്പാണ് കരാര്‍.

സിരിക്ക് ശക്തി പകരാന്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത 1.2 ട്രില്യണ്‍-പാരാമീറ്റര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലാണ് ഉപയോഗിക്കുന്നത് എന്നാണ് സൂചന. പ്രതിവര്‍ഷം 100 കോടി ഡോളര്‍ വീതം നൽകിയേക്കും എന്നാണ് സൂചന. ആപ്പിളിന്റെ എഐ സംരംഭം ആപ്പിൾ ഇന്റലിജൻസ് ആണ്. ഇത് ഐഒഎസ്, ഐപാഡ്ഒസ്, മാക്ഒഎസ് എന്നിവയുമായി ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഒരു വ്യക്തിഗത ഇന്റലിജൻസ് സംവിധാനമാണ്. ഉപയോക്താക്കളുടെ സ്വകാര്യത, പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിങ് ഓൺ-ഡിവൈസ് പ്രോസസ്സിംഗ് എന്നിവയ്ക്കെല്ലാം ഇപ്പോൾ ഇത് ഉപയോഗിക്കുന്നുണ്ട്.