4 April 2026 7:43 PM IST
ഇനി ഡ്രൈവിങ്ങില്‍ ഒറ്റയ്ക്കല്ല; സംസാരിക്കാന്‍ ആളുണ്ട്! ആപ്പിള്‍ കാര്‍പ്ലേയില്‍ ഇനി ChatGPT
MyFin Desk
Summary
കാര്‍പ്ലേയില്‍ ലഭ്യമായ ആദ്യ എ.ഐ. ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി
ആപ്പിള്‍ കാര്‍ പ്ലേയില്‍ ചാറ്റ്ജിപിടി ലഭ്യമാണെന്ന് ഓപ്പണ്‍ എഐ. കാര്‍പ്ലേയില്‍ ലഭ്യമായ ആദ്യ എഐ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ആപ്പിള്‍ അടുത്തിടെ അവതരിപ്പിച്ച ഐഒഎസ് 26.4 അപ്ഡേറ്റിലാണ് ശബ്ദാധിഷ്ഠിത എഐ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം കാര്‍പ്ലേയില്‍ എത്തിയത്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ഐഫോണിലെ ചാറ്റ്ജിപിടി ആപ്പില്‍ ഓപ്പണ്‍ എഐ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
ആപ്പിളിന്റെ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് കാര്‍പ്ലേയില്‍ ചാറ്റ്ജിപിടി പ്രവര്‍ത്തിക്കുക. ചാറ്റ്ജിപിടിയുടെ മറ്റ് പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, കാര്‍പ്ലേ വേര്‍ഷനില്‍ ചാറ്റ്ജിപിടിയുടെ ശബ്ദം കേള്‍ക്കാന്‍ മാത്രമേ സാധിക്കൂ. സ്‌ക്രീനില്‍ ടെക്സ്റ്റ് റിപ്ലൈകള്‍ കാണില്ല. ഫോണിലെ ചാറ്റ്ജിപിടി വോയ്സ്, ജെമിനി ലൈവ് ഫീച്ചറുകള്‍ക്ക് സമാനമാണിത്. വാഹനമോടിക്കുന്ന സമയത്ത് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സ്വാഭാവികമായ ഭാഷയില്‍ ചാറ്റ്ജിപിടിയോട് സംസാരിക്കാനാവും. സ്‌ക്രീനില്‍ ഒരു എന്‍ഡ് ബട്ടനും മ്യൂട്ട്, അണ്‍മ്യൂട്ട് ഓപ്ഷനുകളും ഉണ്ടാവും.
ഐഫോണ്‍ 26.4-ലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കാര്‍പ്ലേയില്‍ പ്രത്യേകം ചാറ്റ്ജിപിടി പോപ്പ് അപ്പ് കാണാന്‍ സാധിക്കും. ഈ ആപ്പില്‍ മുന്‍ ചാറ്റുകള്‍ കാണാന്‍ സാധിക്കുമെങ്കിലും ഇതിന്റെ സമ്പൂര്‍ണരൂപം കാര്‍പ്ലേ സ്‌ക്രീനില്‍ വായിക്കാനാവില്ല. കാര്‍പ്ലേയില്‍ ലഭ്യമായ ആദ്യ എ.ഐ. ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ഭാവിയില്‍ ചിലപ്പോള്‍ ജെമിനി, ക്ലോഡ് പോലുള്ള ആപ്പുകളും എത്തിയേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
