image

13 Feb 2026 4:26 PM IST

Artificial Intelligence

മനുഷ്യത്വവിരുദ്ധം; എഐ കമ്പനിയായ ആന്ത്രോപിക്കിനെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്

MyFin Desk

elon musk criticizes ai company anthropic
X

Summary

എക്‌സിലൂടെയായിരുന്നു മസ്കിൻ്റെ പരാമർശം


എഐ കമ്പനിയായ ആന്ത്രോപിക്കിനെ വിമര്‍ശിച്ച് ടെസ്ല സിഇഒയും എക്‌സ് എഐ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്. കമ്പനിയുടെ എഐ മോഡലുകള്‍ മനുഷ്യത്വവിരുദ്ധവും പൈശാചികവുമാണെന്ന് മസ്‌ക്.

എൻറർപ്രൈസ് സോഫ്റ്റ്‌വെയര്‍ ഓഹരിയില്‍ എഐ കമ്പനിയായ ആന്ത്രോപിക്ക് ഏകദേശം 3 ട്രില്ല്യണ്‍ ഡോളറിന്റെ സീരീസ് ജി ഫണ്ടിംഗ് റൗണ്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ പരാമര്‍ശം. എക്‌സിലൂടെയായിരുന്നു ആന്ത്രോപിക്കിന്റെ പ്രഖ്യാപനം.

ഞങ്ങൾ 380 ബില്യൺ ഡോളർ പോസ്റ്റ്-മണി മൂല്യനിർണയത്തിൽ 30 ബില്യൺ ഡോളർ സമാഹരിച്ചുവെന്നും ഈ നിക്ഷേപം ഞങ്ങളുടെ ഗവേഷണം കൂടുതൽ ആഴപ്പെടുത്താനും ക്ലോഡിനെ ഞങ്ങളുടെ ഉപഭോക്താക്കൾ ഉള്ള എല്ലായിടത്തും ലഭ്യമാക്കുന്നതിനായി ഉറപ്പാക്കുമെന്നുമായിരുന്നു പ്രഖ്യാപനത്തിൽ പറഞ്ഞത്.

ഇതിന് മറുപടിയായി ആന്ത്രോപിക്കിന്റെ എഐ സംവിധാനങ്ങള്‍ ചില ജനവിഭാഗത്തോട് പക്ഷാപാതം കാണിക്കുന്നുവെന്നും വെറ്റ്‌സിനോടും ഏഷ്യന്‍സിനോടും സ്വവര്‍ഗാനുരാഗികളോടും വെറുപ്പ് കാണിക്കുന്നുവെന്നും മസ്‌ക് വിമര്‍ശിച്ചു. ആന്ത്രോപിക്ക് എന്ന നിങ്ങളുടെ കമ്പനി മിസാന്ത്രോപിക്ക് ആകുന്നതിലെ വിരോധാഭാസത്തില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടാനാകില്ലെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ടെക് രംഗത്ത് ഇതുവരെ ഉണ്ടായ ഏറ്റവും വലിയ ഫണ്ടിംഗ് റൗണ്ടുകളിലൊന്നാണ് ആന്ത്രോപിക്കിന്റേത്. അതേസമയം, മസ്‌കിന്റെ വിമര്‍ശനത്തോട് ആന്ത്രോപിക്ക് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

മസ്‌കിന്റെ വിമര്‍ശനത്തില്‍ പല തരത്തിലുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്നത്. ചിലര്‍ ആന്ത്രോപിക്കിന്റെ എഐ സംവിധാനങ്ങള്‍ പക്ഷാപാതപരമായി പെരുമാറുന്നുവെന്ന അഭിപ്രായത്തോട് യോജിക്കുമ്പോള്‍ മറ്റ് ചിലര്‍ മസ്‌കിന്റെ എഐ ചാറ്റ്‌ബോട്ടിനെക്കുറിച്ചുള്ള പരാതികള്‍ ചൂണ്ടിക്കാട്ടി. കൃത്യമായയും ക്വാളിറ്റിയുള്ളതുമായ വിവരങ്ങള്‍ നല്‍കുന്നതില്‍ സ്‌കിന്റെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കിന് പരിമിതികളുണ്ടെന്ന് കമന്റുകള്‍ വന്നു.

സിംഗപ്പൂരിലെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ജിഐസിയും നിക്ഷേപ സ്ഥാപനമായ കോട്ടും ചേര്‍ന്നാണ് ആന്ത്രോപിക്കിന്റെ ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്.