image

4 March 2026 8:04 PM IST

Artificial Intelligence

Meta Introduces New AI Shopping Feature on Facebook:ഗൂഗിള്‍ ജെമിനിക്കും ചാറ്റ് ജിപിറ്റിക്കും വെല്ലുവിളി; ഫേസ്ബുക്കില്‍ പുത്തന്‍ എഐ ഷോപ്പിംഗ് ഫീച്ചറുമായി മെറ്റ

MyFin Desk

Meta Introduces New AI Shopping Feature on Facebook:ഗൂഗിള്‍ ജെമിനിക്കും ചാറ്റ് ജിപിറ്റിക്കും വെല്ലുവിളി; ഫേസ്ബുക്കില്‍ പുത്തന്‍ എഐ ഷോപ്പിംഗ് ഫീച്ചറുമായി മെറ്റ
X

Summary

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്. എഐ അധിഷ്ഠിത ഷോപ്പിംഗ് സംവിധാനം ഗൂഗിളിന്റെ സെര്‍ച്ച് വിപണിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. എഐ ലോകത്ത് വേഗത്തില്‍ മുന്നേറുന്ന മത്സരത്തിനിടെ മെറ്റയുടെ പുതിയ ഷോപ്പിംഗ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ലളിതവും വ്യക്തിഗതവുമായ ഷോപ്പിംഗ് അനുഭവം നല്‍കാന്‍ ലക്ഷ്യമിടുന്നു. വരും മാസങ്ങളില്‍ ഈ രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മത്സരം കടുപ്പിക്കുന്നതിനിടെ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ് പുതിയ ഷോപ്പിംഗ് ഫീച്ചറുമായി രംഗത്തെത്തി. മെറ്റ എഐ ചാറ്റ്‌ബോട്ടിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തിരയാനും താരതമ്യം ചെയ്യാനും സഹായിക്കുന്ന സംവിധാനമാണ് കമ്പനി പരീക്ഷിക്കുന്നത്. നിലവില്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് ചോദിച്ചാല്‍ അതിന്റെ ചിത്രം, വില, ബ്രാന്‍ഡ് വിവരങ്ങള്‍ എന്നിവ അടങ്ങിയ കാറൗസല്‍ ഡിസ്പ്ലേ എഐ നല്‍കും.

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നേരിട്ട് ഷോപ്പിംഗ്

മെറ്റയുടെയുടെ പ്ലാറ്റ്ഫോമുകളായഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കുള്ളില്‍ നിന്ന് തന്നെ ഷോപ്പിംഗ് നടത്താന്‍ ഈ സംവിധാനം സഹായിക്കും. ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കാതെ ഉപയോക്താക്കള്‍ക്ക് ഉല്‍പ്പന്ന വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഉപയോക്താക്കളുടെ മുന്‍കാല തിരച്ചിലുകളും താല്‍പ്പര്യങ്ങളും വിശകലനം ചെയ്താണ് എഐ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. വസ്ത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക്‌സ് വരെ വിവിധ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഇതിലൂടെ കണ്ടെത്താം.

പെയ്മെൻ്റ് സംവിധാനം ഉടന്‍

നിലവില്‍ നേരിട്ടുള്ള പെയ്മെൻ്റ് സൗകര്യം എഐ ചാറ്റിനുള്ളില്‍ ലഭ്യമല്ലെങ്കിലും വൈകാതെ അത് നടപ്പിലാക്കുമെന്ന് കമ്പനി അറിയിച്ചു. വാട്‌സാപ്പ്, മെസഞ്ചര്‍ പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് നീക്കം.

കടുത്ത മത്സരം

എഐ രംഗത്തെ വമ്പന്മാരായചാറ്റ് ജിപിടിയും ഗൂഗിള്‍ ജെമിനൈയും ഇതിനകം സമാന സേവനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മെറ്റയുടെ ഈ നീക്കം ടെക് ലോകത്ത് വലിയ മത്സരത്തിനാണ് വഴിവെക്കുന്നത്. മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആഗോള എഐ ഷോപ്പിംഗ് വിപണി ലക്ഷ്യമിട്ട് വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. പരസ്യ വരുമാനത്തിന് പുറമെ ഷോപ്പിംഗിലൂടെ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാണ് കമ്പനിയുടെ ശ്രമം.

ഭാവി സാധ്യതകള്‍