image

16 Feb 2026 5:25 PM IST

Artificial Intelligence

AI Summit Update: പണം ഇടപാടിന് മൊബൈൽ നമ്പരും അക്കൗണ്ട് നമ്പരും വേണ്ട, എഐ സമ്മിറ്റിൽ ഗ്ലോബലായി എൻപിസിഐ

MyFin Desk

AI Summit Update: പണം ഇടപാടിന് മൊബൈൽ നമ്പരും അക്കൗണ്ട് നമ്പരും വേണ്ട,  എഐ സമ്മിറ്റിൽ ഗ്ലോബലായി എൻപിസിഐ
X

Summary

എഐ സമ്മിറ്റിൽ ശ്രദ്ധേയമായി ഇന്ത്യയുടെ യുപിഐ സംവിധാനം, വിദേശ സന്ദർശകർക്ക് എളുപ്പത്തിൽ പണം ഇടപാടുകൾ നടത്താം.


എഐ രംഗത്ത് വരും നാളുകളിൽ ഇന്ത്യ ലക്ഷ്യമിടുന്ന മേൽക്കോയ്മ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിച്ച് ഇന്ത്യ എഐ സമ്മിറ്റ്. 20 രാഷ്ട്രങ്ങളിലെ തലവൻമാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ എത്തിയവരെ വിസ്മയിപ്പിച്ച് യുപിഐ സംവിധാനം.

ഇന്ത്യ എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്കും രാജ്യത്ത് യുപിഐ ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താം. ഇന്ത്യൻ മൊബൈൽ നമ്പറോ ബാങ്ക് അക്കൗണ്ടോ പോലും ആവശ്യമില്ല. 'യുപിഐ വൺ വേൾഡ്' വാലറ്റാണ് സമ്മിറ്റിൽ പങ്കെടുക്കുന്ന വിദേശികൾക്ക് ലഭ്യമാക്കുക.

ക്യൂആർ കോഡ് മാത്രം മതി

യുപിഐ പേയ്‌മെന്റുകൾ ഉപയോഗിച്ച് സുരക്ഷിതമായി പണം ഇടപാടുകൾ നടത്താൻ ഇന്ത്യ സന്ദർശിക്കുന്ന വിദേശികളെ സഹായിക്കുന്നതിന് മുന്നോടിയായാണ് പദ്ധതി. മൊബൈൽ നമ്പറോ ബാങ്ക് അക്കൗണ്ടോ ഇല്ലെങ്കിലും എഐ സമ്മിറ്റിൽ എത്തുന്ന സന്ദർശകർക്ക് വാലറ്റ് സേവനം ഉപയോഗിക്കാനാകും. യുപിഐ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ക്യുആർ കോഡുകൾ സ്കാൻ ചെയ്താൽ മതിയാകും. ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഭാരത് മണ്ഡപത്തിലെ എൻപിസിഐ പവലിയനിലുമാണ്'യുപിഐ വൺ വേൾഡ്' വാലറ്റ് ലഭ്യമാകുക.

പണം കയ്യിൽ കരുതേണ്ടതില്ല എന്നതാണ് സംവിധാനത്തിൻ്റെ പ്രധാന മേൻമ.ആഗോള ടെക് നേതാക്കളായ സുന്ദർ പിച്ചൈ, സാം ആൾട്ട്മാൻ, ബ്രസീൽ, ഫ്രാൻസ് എന്നിവയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഏകദേശം 20 നേതാക്കൻമാർ എന്നിവർ എഐ ഇംപാക്റ്റ് സമ്മിറ്റിൽ പങ്കെടുക്കും. 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മിറ്റിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.