16 Feb 2024 11:46 AM IST
ഷോര്‍ട്ട് വീഡിയോ ഇനി ' സോറ ' നിര്‍മിച്ച് തരും; പുതിയ ടൂള്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ
MyFin Desk
Summary
- ഏറ്റവും പുതിയ ഇന്നൊവേഷനുമായി ഓപ്പണ്‍ എഐ
- ഒരു ടെക്‌സ്റ്റ് കമാന്‍ഡ് കൊടുത്താല്‍ മിഴിവാര്‍ന്ന വീഡിയോ നിര്‍മിച്ചു തരുന്ന സോഫ്റ്റ്‌വെയറാണ് സോറ
- സോറ എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ ആകാശം എന്നാണ്
ഹ്രസ്വ വീഡിയോ (ഷോര്‍ട്ട് വീഡിയോ) തല്‍ക്ഷണം നിര്‍മിക്കാന്‍ കഴിയുന്ന ഒരു ടൂള്‍ ഓപ്പണ്‍ എഐ പുറത്തിറക്കി. സോറ എന്നാണ് ടൂളിന്റെ പേര്.
ഒരു ടെക്‌സ്റ്റ് നല്‍കിയാല്‍ അഥവാ രേഖാമൂലമുള്ള ഒരു കമാന്‍ഡ് (written command) കൊടുത്താല്‍ മാത്രം മതി സോറ മിഴിവാര്‍ന്നതും ആകര്‍ഷകവുമായ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ നിര്‍മിച്ചു നല്‍കും.
ഗൂഗിളും മെറ്റയും ഇതിനു മുമ്പ് സമാനമായ ടെക്‌നോളജി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഓപ്പണ്‍ എഐയുടെ സോറ വ്യത്യസ്തമാവുന്നത് ഗുണനിലവാരത്തിന്റെ കാര്യത്തിലാണെന്നു ടെക് ലോകം പറയുന്നു.
പബ്ലിക്കിന് സോറയുടെ സേവനം ഇപ്പോള്‍ ലഭ്യമല്ല. എന്ന് ലഭ്യമാകുമെന്ന് ഓപ്പണ്‍ എഐ അറിയിച്ചിട്ടുമില്ല. വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനര്‍മാര്‍, ഫിലിം മേക്കര്‍മാര്‍ എന്നിവര്‍ക്കാണു സോറയുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍, വിദ്വേഷകരമായ ഉള്ളടക്കം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരാണ് റെഡ് ടീമേഴ്‌സ്. ഇവര്‍ക്കും സോറയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
സോറ എന്ന സോഫ്റ്റ്‌വെയറിനെ വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിട്ടില്ല.
https://t.co/uCuhUPv51N pic.twitter.com/nej4TIwgaP
— Sam Altman (@sama) February 15, 2024
പഠിക്കാം & സമ്പാദിക്കാം
Home
