image

30 March 2026 7:29 PM IST

Artificial Intelligence

artificial intelligence ; എഐക്ക് നിയന്ത്രണം: പാര്‍ലമെൻ്ററി സമിതിയുടെ ശുപാര്‍ശ

MyFin Desk

artificial intelligence ; എഐക്ക് നിയന്ത്രണം: പാര്‍ലമെൻ്ററി സമിതിയുടെ ശുപാര്‍ശ
X

Summary

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എ.ഐ മേഖലയില്‍ ഉണ്ടായിട്ടുള്ള വന്‍ കുതിച്ചുചാട്ടം മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു നിര്‍ദ്ദേശം.


രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍മിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശിപാര്‍ശ. നിലവിലുള്ള നിയമസംവിധാനങ്ങള്‍ മാത്രം ഉപയോഗിച്ച് എ.ഐയുടെ വെല്ലുവിളികളെ നേരിടാനാവില്ലെന്നും സാങ്കേതികവിദ്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ സമഗ്രമായ ഒരു നിയമ ചട്ടക്കൂട് അനിവാര്യമാണെന്നും സമിതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എ.ഐ മേഖലയില്‍ ഉണ്ടായിട്ടുള്ള വന്‍ കുതിച്ചുചാട്ടം മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു നിര്‍ദ്ദേശം. സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന ഗുണങ്ങള്‍ക്കപ്പുറം ഇതിന്റെ മറവില്‍ നടന്നേക്കാവുന്ന കൃത്രിമ പ്രചാരണങ്ങളും സ്വകാര്യതാലംഘനങ്ങളും ഉള്‍പ്പെടെയുള്ള ഗുരുതരമായ സുരക്ഷാ ഭീഷണികള്‍ തടയുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ ഡിജിറ്റല്‍ നിയമങ്ങളില്‍ മാത്രം ആശ്രയിക്കാതെ എ.ഐയുടെ പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്ന കര്‍ശനമായ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ആവശ്യപ്പെടുന്നു. ലോകരാജ്യങ്ങള്‍ പലതും എ.ഐ നിയന്ത്രണങ്ങള്‍ക്കായി പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്ന സാഹചര്യത്തില്‍, ഇന്ത്യയും ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.