11 Jan 2026 8:19 PM IST
Social Media Data Leak : സോഷ്യല്‍ മീഡിയയിൽ വീണ്ടും സുരക്ഷാ ആശങ്ക ; ആശങ്ക ഉയര്‍ത്തി ഇന്‍സ്റ്റഗ്രാം ഡാറ്റ ചോര്‍ച്ച
MyFin Desk
Summary
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വന്‍തോതില്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്
സോഷ്യല്‍ മീഡിയയിൽ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി ഇന്‍സ്റ്റഗ്രാം ഡാറ്റ ചോര്‍ച്ച. 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ പുറത്തായെന്നാണ് മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വന്‍തോതില്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 1.75 കോടി ഉപയോക്താക്കളുടെ നിര്‍ണായക വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
ഹാക്കര്‍ ഫോറങ്ങളിലൂടെ പ്രചരിക്കുന്ന ചോര്‍ന്ന ഡാറ്റയില്‍ ഉപയോക്താക്കളുടെ പൂര്‍ണ്ണ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍ ഉള്‍പ്പെടെ എല്ലാ പ്രധാന വിവരങ്ങളും അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഡാറ്റ ഡാര്‍ക്ക് വെബില്‍ ലഭ്യമായതായും മാല്‍വെയര്‍ബൈറ്റ്‌സ് വ്യക്തമാക്കുന്നു.
ഡാര്‍ക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോര്‍ച്ച കണ്ടെത്തിയതെന്നും, ആള്‍മാറാട്ട തട്ടിപ്പുകള്‍, ഫിഷിംഗ് ആക്രമണങ്ങള്‍, ക്രെഡന്‍ഷ്യല്‍ മോഷണം തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഹാക്കര്‍മാര്‍ ഈ ഡാറ്റ ഉപയോഗിച്ചേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇന്‍സ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാണോയെന്ന് ഉറപ്പാക്കാന്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നുള്ള സുരക്ഷാ മുന്നറിയിപ്പ് ഇമെയിലുകള്‍ പരിശോധിക്കണമെന്നും, സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടന്‍ പാസ്വേഡുകള്‍ മാറ്റണമെന്നും സൈബര്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
