26 Nov 2025 3:28 PM IST
വാട്‌സാപ്പ് അക്കൗണ്ട് നിരോധിക്കും, ഒരു മുന്നറിയിപ്പുമില്ലാതെ: തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ പണിയാകും
MyFin Desk
Summary
വാട്സാപ്പ് പ്ലസ്, വാട്സാപ്പ് ജിബി പ്ലസ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർക്ക് ബാധകം
പെട്ടെന്നൊരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് സ്ഥിരമായി നിരോധിച്ചാലോ? ഇതിനുളള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എല്ലാവർക്കും ഇത്തരത്തിൽ പ്രശ്നമുണ്ടാകണമില്ലെന്നാണ് മെറ്റാ കമ്പനി വ്യക്തമാക്കുന്നു. വാട്സാപ്പിന്റെ പേര് ഉപയോഗിച്ചും കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളിക്കുകയും ചെയ്യുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾക്കെതിരെയുളള നടപടിയായിട്ടാണ് കമ്പനി നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വാട്സാപ്പ് പ്ലസ്, വാട്സാപ്പ് ജിബി പ്ലസ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർക്കാണ് ബാധകം.
ഇത്തരം ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ലെന്നും ഡാറ്റ വലിയ അളവിൽ പാഴായി പോകുന്ന തരത്തിലുളളവയാണെന്നുമാണ് കാരണം. ഓട്ടോ റീപ്ലൈസ്, ചാറ്റ് ഷെഡ്യൂളിംഗ് ഫീച്ചറുകൾ എന്നിവ ഇവയ്ക്കുണ്ട്. വാട്സാപ്പിന്റെ പോളിസിയനുസരിച്ച് ഈ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ മാർഗനിർദേശങ്ങൾ ലംഘിക്കുന്നുവെന്ന് കണ്ടെത്തി. ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായി കമ്പനി കണ്ടെത്തിക്കഴിഞ്ഞാൽ നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് സ്ഥിരമായി നിരോധിക്കും. ഇത്തരം ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല.
വാട്സാപ്പ് നൽകുന്ന വിവരം അനുസരച്ച്, ഇന്ത്യയിൽ നിന്നുളള 20,70,000 വാട്സാപ്പ് അക്കൗണ്ടുകളാണ് നിരോധിച്ചത്.കൂടാതെ അജ്ഞാത നമ്പറുകളിൽ നിന്ന് നിരന്തരം പ്രമോഷണൽ സന്ദേശങ്ങൾ അയക്കുമ്പോൾ സ്വകാര്യ ചാറ്റിലൂടെയോ ബ്രോഡ്കാസ്റ്റിലൂടെയോ നിങ്ങൾ വാട്സാപ്പ് വഴി പ്രമോഷണൽ സന്ദേശങ്ങൾ അയയ്ക്കുകയാണെങ്കിൽ, അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം. വാട്സാപ്പിലൂടെ ദുരുപയോഗ സന്ദേശങ്ങൾ, ആൾമാറാട്ടം, ഭീഷണി, വിദ്വേഷ പ്രസംഗം തുടങ്ങി ദോഷകരമായ ഉള്ളടക്കമുള്ളവ നിരന്തരം പങ്കുവച്ചാൽ അക്കൗണ്ട് നിരോധിച്ചേക്കാം.
വാട്സാപ്പ് നിരോധിച്ചാലോ?
വാട്സാപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെങ്കിൽ, കുറച്ച് സമയത്തിനുശേഷം അത് പുനസ്ഥാപിക്കാൻ സാധിക്കും. പക്ഷേ വീണ്ടും തെറ്റ് ആവർത്തിച്ചാൽ, അക്കൗണ്ട് സ്ഥിരമായി നിരോധിക്കും. ഇങ്ങനെ ബ്ലോക്ക് ചെയ്യപ്പെട്ടാൽ അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി വാട്സാപ്പ് സപ്പോർട്ടിലേക്ക് മെയിൽ ചെയ്യാം. അക്കൗണ്ട് അവലോകനം ചെയ്ത ശേഷം അക്കൗണ്ട് സജീവമാക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
