image

20 Dec 2025 4:25 PM IST

Technology

Truecaller introduces free AI-based voicemail : ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക് ; ട്രൂകോളര്‍ സൗജന്യ എഐ അധിഷ്ഠിത വോയ്സ്മെയില്‍ അവതരിപ്പിച്ചു

MyFin Desk

truecaller is no longer the old truecaller
X

Summary

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ട്രാന്‍സ്‌ക്രിപ്ഷന്‍ സൗകര്യം


ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി സൗജന്യമായി ഉപയോഗിക്കാവുന്ന എഐയില്‍ പ്രവര്‍ത്തിക്കുന്ന വോയ്സ്മെയില്‍ ട്രൂകോളര്‍ പുറത്തിറക്കി. പുതിയ വോയ്സ്മെയില്‍ സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ട്രാന്‍സ്‌ക്രിപ്ഷന്‍ സൗകര്യമാണ്. ലഭിക്കുന്ന വോയ്സ്മെയിലുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ അവ അപ്പപ്പോള്‍ തന്നെ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റി വായിക്കാന്‍ സാധിക്കും

ഇത് മലയാളം ഉള്‍പ്പെടെയുള്ള 12 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ് എന്നത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് വലിയൊരു നേട്ടമാണ്. ഈ അസിസ്റ്റന്റ് നിങ്ങള്‍ക്ക് വേണ്ടി കോളുകള്‍ അറ്റന്‍ഡ് ചെയ്യുകയും വിളിക്കുന്ന വ്യക്തിയോട് സംസാരിക്കുകയും അവരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുകയും ചെയ്യും.

ഫോണിലെ കോള്‍ ഫോര്‍വേഡിംഗ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുന്നതിലൂടെയാണ് വോയ്സ്മെയില്‍ സേവനം പ്രവര്‍ത്തിക്കുന്നത്.

ഈ സേവനം നിങ്ങളുടെ ഫോണില്‍ ലഭ്യമാകാന്‍ ട്രൂകോളര്‍ ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. നിലവില്‍ ഇന്ത്യയിലാണ് ഈ പരീക്ഷണം ആരംഭിച്ചിരിക്കുന്നത് എങ്കിലും വിജയകരമായ ഘട്ടത്തിന് ശേഷം മറ്റ് ആഗോള വിപണികളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.