image

14 Feb 2023 7:15 AM GMT

Policy

സര്‍ക്കാര്‍ പദ്ധതികളെ പറ്റി പറഞ്ഞുതരാന്‍ 'ഭാഷിണി' ടീം, എഐ സപ്പോര്‍ട്ടിന് ചാറ്റ് ജിപിറ്റിയും

MyFin Desk

സര്‍ക്കാര്‍ പദ്ധതികളെ പറ്റി പറഞ്ഞുതരാന്‍ ഭാഷിണി ടീം, എഐ സപ്പോര്‍ട്ടിന് ചാറ്റ് ജിപിറ്റിയും
X

Summary

  • എഐ അധിഷ്ഠിതമായ ഈ ചാറ്റ് ബോട്ടിലൂടെ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള്‍ സാധാരണക്കാരിലടക്കം എത്തിക്കുകയാംണ് ലക്ഷ്യം.


കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതികളെ പറ്റി വാട്‌സാപ്പിലെ ശബ്ദസന്ദേശങ്ങളിലൂടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കുള്‍പ്പടെ ഉപകാരപ്രദമാകുന്ന നീക്കത്തില്‍ ചാറ്റ് ജിപിടിയും അവിഭാജ്യ ഘടകമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഭാഷിണി ടീമാണ് ചാറ്റ്‌ബോട്ട് ചിട്ടപ്പെടുത്തുന്നത്. എഐ അധിഷ്ഠിതമായ ഈ ചാറ്റ് ബോട്ടിലൂടെ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള്‍ സാധാരണക്കാരിലടക്കം എത്തിക്കുകയാംണ് ലക്ഷ്യം. നിലവില്‍ ഭാഷിണി ചാറ്റ്‌ബോട്ട് പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സാധാരണക്കാര്‍ക്ക് ചോദ്യങ്ങള്‍ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല, പകരം അവരുടെ ഭാഷകളില്‍ വോയ്സ് ക്ലിപ്പായി ചോദ്യങ്ങള്‍ ചോദിച്ചാല്‍ മതി എന്നതാണ് ഭാഷിണിയുടെ പ്രത്യേകത. ചാറ്റ് ജിപിറ്റി സൃഷ്ടിച്ച വോയിസ് വഴി മറുപടിയും ലഭിക്കും.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി, കന്നഡ, ഒഡിയ, അസമീസ് എന്നിവയുള്‍പ്പെടെ 12 ഭാഷകളാണ് നിലവില്‍ ഭാഷിണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. ഭാഷിണി ചാറ്റ്‌ബോട്ടിന്റെ മോഡല്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയെ കാണിച്ചിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.