image

21 May 2024 10:55 AM GMT

Technology

ജിപിടി-4o ലോഞ്ച്: മൊബൈല്‍ ആപ്പ് വരുമാനത്തില്‍ കുതിപ്പ്

MyFin Desk

chat gpt mobile app revenue increases after gpt-4o launch
X

Summary

  • ജിപിടി4ഒ ലോഞ്ച് ചെയ്ത ദിവസം ചാറ്റ് ജിപിടി മൊബൈല്‍ ആപ്പിന്റെ അറ്റ വരുമാനം 22 ശതമാനം കുതിച്ചുയര്‍ന്നു
  • മെയ് 13 മുതല്‍ 17 വരെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവയിലൂടെ ചാറ്റ് ജിപിടി മൊബൈല്‍ ആപ്പ് നേടിയ അറ്റാദായം 4.2 ദശലക്ഷം ഡോളറാണ്
  • ആപ്പിലൂടെ ലഭിക്കുന്ന വരുമാനം ഒരു ദിവസം ശരാശരി 4,91,000 ഡോളറാണ്


ഓപ്പണ്‍ എഐ ലോഞ്ച് ചെയ്ത പുതിയ എഐ മോഡലായ ജിപിടി4ഒ കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാകാന്‍ സഹായിച്ചു.

തത്സമയം മനുഷ്യരുമായി സംവദിക്കാന്‍ സാധിക്കുന്നതുള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ഉള്ളതാണ് ഈ എഐ മോഡല്‍.

വെബ്ബില്‍ സൗജന്യമായി ലഭിക്കുന്നതാണ് ജിപിടി4ഒ. എന്നിട്ടും മൊബൈല്‍ വരുമാനത്തില്‍ കമ്പനിയുടെ എക്കാലത്തെയും വലിയ വര്‍ധനയാണ് ജിപിടി4ഒയുടെ ലോഞ്ചിന് ശേഷം രേഖപ്പെടുത്തിയത്. മേയ് 13-നാണ് ജിപിടി4ഒ ലോഞ്ച് ചെയ്തത്.

ജിപിടി4ഒ ലോഞ്ച് ചെയ്ത ദിവസം ചാറ്റ് ജിപിടി മൊബൈല്‍ ആപ്പിന്റെ അറ്റ വരുമാനം 22 ശതമാനം കുതിച്ചുയര്‍ന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും വര്‍ധനയുണ്ടായി.

ആപ്പിളും ഗൂഗിളും കമ്മീഷന്‍ ഈടാക്കിയതിനു ശേഷമുള്ള വരുമാനമാണ് അറ്റ വരുമാനമായി കണക്കാക്കുന്നത്.

മേയ് 14 ചൊവ്വാഴ്ച അറ്റ വരുമാനം 9 ലക്ഷം ഡോളറിലെത്തി. ഒരു ദിവസം ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടിയോളം വരുമിത്.

ആപ്പിലൂടെ ലഭിക്കുന്ന വരുമാനം ഒരു ദിവസം ശരാശരി 4,91,000 ഡോളറാണ്.

മെയ് 13 മുതല്‍ 17 വരെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവയിലൂടെ ചാറ്റ് ജിപിടി മൊബൈല്‍ ആപ്പ് നേടിയ അറ്റാദായം 4.2 ദശലക്ഷം ഡോളറാണ്.

ചാറ്റ് ജിപിടിക്ക് ഇപ്പോള്‍ ലഭിച്ച മൊബൈല്‍ വരുമാനത്തിന്റെ 81 ശതമാനവും സമ്മാനിച്ചത് ആപ്പിളിന്റെ ആപ്പ് സ്റ്റോറാണ്.

യുഎസ്, ജര്‍മനി, യുകെ, ജപ്പാന്‍, ഫ്രാന്‍സ്, കാനഡ, കൊറിയ, ബ്രസീല്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യക്കാരാണ് കൂടുതലും ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.