image

14 April 2024 7:27 AM GMT

Technology

സാറ്റലൈറ്റ് കോൾ ഫംഗ്ഷൻ സാധ്യമാക്കുന്ന ആദ്യത്തെ ഉപഗ്രഹം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞർ

MyFin Desk

സാറ്റലൈറ്റ് കോൾ ഫംഗ്ഷൻ സാധ്യമാക്കുന്ന ആദ്യത്തെ ഉപഗ്രഹം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞർ
X

Summary

  • സ്‌മാർട്ട്‌ഫോണുകളിൽ നേരിട്ട് സാറ്റലൈറ്റ് കോൾ ഫംഗ്ഷൻ സാധ്യമാക്കുന്ന ആദ്യത്തെ ഉപഗ്രഹം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞർ
  • പരമ്പരാഗത ആശയവിനിമയ നെറ്റ്‌വർക്കുകൾ തകരാറിലാകുന്ന അടിയന്തര സാഹചര്യങ്ങളിൽ ഈ സാങ്കേതിക പുരോഗതി അമൂല്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്


ഉപഗ്രഹ കമ്യൂണിക്കേഷനിൽ വിപ്ലവകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ. സ്‌മാർട്ട്‌ഫോണുകളിൽ നേരിട്ട് സാറ്റലൈറ്റ് കോൾ ഫംഗ്ഷൻ സാധ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ചൈനയിലെ എൻജിനീയർമാരും ശാസ്ത്രജ്ഞരും ലോകത്തിലെ തന്നെ ആദ്യത്തെ "സാറ്റലൈറ്റ് ഫോൺ" സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇതിലൂടെ മൊബൈൽ ടവറുകളെ ആശ്രയിക്കാതെ നേരിട്ട് ഉപഗ്രഹവുമായി ആശയവിനിമയം നടത്താൻ സ്മാർട്ട് ഫോണുകൾക്ക് സാധിക്കും. "സ്വർഗവുമായി ബന്ധിപ്പിക്കുന്നു" എന്നർത്ഥം വരുന്ന "ടിയാൻടോങ്" എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സംരംഭം, ബാബേൽ കൊത്തളത്തിന്റെ ബൈബിൾ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു.

പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് ആശയവിനിമയം നിലച്ചു പോകുന്നത് തടയാൻ ചൈന വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യ

2008 ൽ സിച്ചുവാൻ പ്രവിശ്യയെ തകർത്ത ഭൂകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ സംവിധാനം വികസിപ്പിക്കാൻ കാരണമായത്. ഈ ഭൂകമ്പത്തിൽ 80,000 ത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ആശയവിനിമയ സംവിധാനങ്ങൾ തകരാറാവുകയും ചെയ്തിരുന്നു. ഇത് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.

ഓഗസ്റ്റ് 6, 2016 ന് ആദ്യമായി വിക്ഷേപണം നടത്തിയ ടിയാൻടോങ്-1 ഉപഗ്രഹ പരമ്പരയിൽ 36,000 കിലോമീറ്റർ ഉയരത്തിൽ സമകാലികമായി പരിക്രമണം ചെയ്യുന്ന മൂന്ന് ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതാണ് ടിയാൻ്റോങ്-1 സീരീസിൻ്റെ വിന്യാസം. മിഡിൽ ഈസ്റ്റ് മുതൽ പസഫിക് സമുദ്രം വരെയുള്ള ഏഷ്യ-പസഫിക് മേഖലയിലുടനീളം ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇതിന് കഴിവുണ്ട്.

ഹുവാവേ ടെക്‌നോളജീസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് കോൾ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോൺ പുറത്തിറക്കിയതോടെയാണ് ഈ വിജയം സാധ്യമായത്. ഷഓമി, ഓണർ, ഒപ്പോ തുടങ്ങിയ മറ്റ് നിർമ്മാതാക്കളും ഇതിനെ പിൻ തുടർന്നുവെന്ന് ദക്ഷിണ ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പരമ്പരാഗത ആശയവിനിമയ നെറ്റ്‌വർക്കുകൾ തകരാറിലാകുന്ന അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേകിച്ച് ഈ സാങ്കേതിക പുരോഗതി ഉപയോഗപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഡിസംബർ 18 ന് ഗാൻസു പ്രവിശ്യയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനിടെ, സ്മാർട്ട്ഫോണുകളിൽ ലഭ്യമായ സാറ്റലൈറ്റ് കോൾ ഫംഗ്ഷൻ ഉപയോഗിച്ച് പ്രകൃതി ദുരന്ധത്തിൽ ബാധിതർ ആയ വ്യക്തികൾക്ക് പുറംലോകവുമായുള്ള ബന്ധം നിലനിർത്താൻ കഴിഞ്ഞു.

മൊബൈൽ ഫോണുകൾക്കുള്ള നേരിട്ടുള്ള ഉപഗ്രഹ കണക്റ്റിവിറ്റി പുതിയ വികസന പ്രവണതയായി മാറിയിരിക്കുന്നു എന്ന് ചൈന അക്കാദമി ഓഫ് സ്പേസ് ടെക്നോളജിയിലെ കുയ് വാൻ‌ വോ നയിക്കുന്ന സംഘം ചൂണ്ടിക്കാട്ടി. ഈ പുരോഗതിയിലൂടെ, ഉപഗ്രഹ ആശയവിനിമയ രംഗത്ത് ലോകമെമ്പാടുമുള്ള നേതാവ് എന്ന നിലയില്‍ ചൈന തന്റെ സ്ഥാനം ഉറപ്പിക്കുന്നു. ആശയവിനിമയ ഒറ്റപ്പെടലിന് ഇടം നൽകാത്ത ഒരു പുതിയ യുഗത്തെ ഇത് പ്രഖ്യാപിക്കുന്നു.