5 Dec 2025 8:30 PM IST
Cloudflare is down - ക്ലൗഡ് ഫ്ളെയര്‍ വീണ്ടും പണിമുടക്കി; ഇൻ്റർനെറ്റ് സേവനങ്ങള്‍ നിശ്ചലം, രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ
MyFin Desk
ക്ലൗഡ്ഫ്ളെയറിലെ തകരാറ് കാരണം ഇൻ്റർനെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും തടസപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ക്ലൗഡ്ഫ്ളെയര് പണിമുടക്കുന്നത്. പ്രശ്നങ്ങളുണ്ട് എന്ന് ക്ലൗഡ്ഫ്ളെയര് സ്ഥിരീകരിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളിലെ തടസം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഡൗണ്‍ഡിറ്റക്ടര്‍ പോലും ക്ലൗഡ്ഫ്ളെയറിലെ പ്രശ്നം കാരണം തടസപ്പെട്ടു.ക്വില്‍ബോട്ട്, ഗ്രോ തുടങ്ങി നിരവധി സേവനങ്ങളാണ് ക്ലൗഡ്ഫ്ളെയറിലെ പ്രശ്നത്തെ തുടര്‍ന്ന് തടസപ്പെട്ടത്. '500 ഇന്റേണല്‍ സെര്‍വര്‍ എറര്‍' എന്ന സന്ദേശമാണ് പല സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ദൃശ്യമാകുന്നത്. അതേസമയം പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പല സേവനങ്ങളും ഉപയോഗിക്കുന്നതില്‍ ഇപ്പോഴും തടസങ്ങളുണ്ട്. ക്ലൗഡ്ഫ്ളെയറിന്റെ ഡിറ്ററോയിറ്റ് ഡാറ്റാ സെന്ററില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതായി ക്ലൗഡ്ഫ്ളെയര് സ്റ്റാറ്റസ് പേജില്‍ കാണാം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകീട്ട് ആറര വരെയാണ് അറ്റകുറ്റപ്പണികള്‍ നീളുക. ഈ സമയത്താണ് ക്ലൗഡ്ഫ്ളെയറില് പ്രശ്നങ്ങളുണ്ടായത്.
പഠിക്കാം & സമ്പാദിക്കാം
Home
