image

21 Dec 2025 3:27 PM IST

Technology

വ്യോമസേനയ്ക്ക് വേണ്ടി പുതിയ മിസൈലുമായി ഡിആര്‍ഡിഒ

MyFin Desk

വ്യോമസേനയ്ക്ക് വേണ്ടി പുതിയ മിസൈലുമായി ഡിആര്‍ഡിഒ
X

Summary

250 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള ക്രൂസ് മിസൈലായിരിക്കും ഡിആര്‍ഡിഒ വികസിപ്പിക്കുക.


വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 250 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള പ്രത്യേകതരം ക്രൂസ് മിസൈല്‍ വികസിപ്പാക്കുനുള്ള ശ്രമത്തിലാണ് ഡിആര്‍ഡിഒ.

ഒരേസമയം ലോയിറ്ററിങ് മ്യൂണിഷനുകളുടെ നിരീക്ഷണശേഷിയും ക്രൂസ് മിസൈലിന്റെ പ്രഹരശേഷിയും സംയോജിപ്പിച്ചായിരിക്കും പുതിയ മിസൈല്‍ സജ്ജമാക്കുന്നത്.

സാധാരണ ക്രൂസ് മിസൈലുകള്‍ വിക്ഷേപിച്ചു ഴിഞ്ഞാല്‍ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ചെയ്യുക. നിശ്ചയിച്ച ലക്ഷ്യത്തിലേക്ക് ആക്രമണം നടത്തുകയല്ലാതെ അവയ്ക്ക് മറ്റ് ദൗത്യങ്ങളില്ല. എന്നാല്‍, പുതിയ മിസൈലിന് വിക്ഷേപണത്തിന് ശേഷം നിര്‍ദിഷ്ട പ്രദേശത്തിന് ചുറ്റും വട്ടമിട്ട് പറന്ന് അവിടെ നിന്നുള്ള തത്സമയ ദൃശ്യങ്ങളും വിവരങ്ങളും യുദ്ധവിമാനത്തിലേക്ക് അയയ്ക്കാനുള്ള ശേഷിയുണ്ട്.

വിമാനത്തിലെ വെപ്പണ്‍ സിസ്റ്റം ഓഫീസര്‍ ലക്ഷ്യം നിര്‍ണയിച്ച് കഴിഞ്ഞാല്‍ മാത്രമേ ഇവ ആക്രമണം നടത്തുകയുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ അനാവശ്യമായ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല കൂടുതല്‍ കൃത്യമായ ആക്രമണം നടത്താന്‍ വ്യോമസേനയെ ഈ മിസൈല്‍ സഹായിക്കുകയും ചെയ്യും.

കുറഞ്ഞത് 50 കിലോഗ്രാമോളം ഭാരമുള്ള പോര്‍മുന വഹിക്കാനുള്ള ശേഷി ഇതിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.