image

21 May 2024 9:07 AM GMT

Technology

സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ശ്രീലങ്കയില്‍ ആരംഭിച്ചേക്കും

MyFin Desk

സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ശ്രീലങ്കയില്‍ ആരംഭിച്ചേക്കും
X

Summary

  • കഴിഞ്ഞ ദിവസം ഇന്തൊനേഷ്യയിലെ ബാലിയില്‍ നടന്ന പത്താമത് വേള്‍ഡ് വാട്ടര്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റും ഇലോണ്‍ മസ്‌കും എത്തിയിരുന്നു
  • കഴിഞ്ഞ മാസം 20 മുതല്‍ 22 വരെ മസ്‌ക് ഇന്ത്യന്‍ സന്ദര്‍ശിക്കാനിരുന്നതാണ്
  • ഇന്തൊനേഷ്യയില്‍ സ്റ്റാര്‍ലിങ്ക് സേവനം സമീപ ദിവസം ആരംഭിച്ചു


ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കാന്‍ ഇലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായി സൂചന.

കഴിഞ്ഞ ദിവസം ഇന്തൊനേഷ്യയിലെ ബാലിയില്‍ നടന്ന പത്താമത് വേള്‍ഡ് വാട്ടര്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റും ഇലോണ്‍ മസ്‌കും എത്തിയിരുന്നു.

ചടങ്ങിനു ശേഷം ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ശ്രീലങ്കയില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ശ്രീലങ്കയില്‍ സ്റ്റാര്‍ലിങ്ക് സേവനം നടപ്പിലാക്കുന്നതിനെ കുറിച്ച് പ്രസിഡന്റ് വിക്രമസിംഗെയുമായി ഇലോണ്‍ മസ്‌ക് ചര്‍ച്ച നടത്തിയെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ എക്‌സിലുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമില്‍ കുറിക്കുകയും ചെയ്തു. ഇതോടെയാണ് ശ്രീലങ്കയില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് ഉടന്‍ സേവനം ആരംഭിക്കുമെന്ന റിപ്പോര്‍ട്ട് വന്നത്.

കഴിഞ്ഞ മാസം 20 മുതല്‍ 22 വരെ മസ്‌ക് ഇന്ത്യന്‍ സന്ദര്‍ശിക്കാനിരുന്നതാണ്. ഇന്ത്യയില്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ് ല പ്രവര്‍ത്തനം ആരംഭിക്കുന്നതു സംബന്ധിച്ച വമ്പന്‍ പ്രഖ്യാപനങ്ങള്‍ മസ്‌ക്കിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം മസ്‌ക് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.