image

16 May 2023 5:47 AM GMT

Technology

വ്യാജ എഐ ചിത്രങ്ങളെ തിരിച്ചറിയാനുള്ള സംവിധാനവുമായി ഗൂഗിള്‍

MyFin Desk

വ്യാജ എഐ ചിത്രങ്ങളെ തിരിച്ചറിയാനുള്ള സംവിധാനവുമായി ഗൂഗിള്‍
X

Summary

  • എബൗട്ട് ദിസ് ഇമേജ് എന്ന പേരാണു ഗൂഗിള്‍ ഈ ഫീച്ചറിന് നല്‍കിയിരിക്കുന്നത്
  • ചിത്രത്തിന്റെ യഥാര്‍ഥ ഉറവിടം ഏതാണെന്നും അതിന്റെ വിശ്വാസ്യത എത്രത്തോളമാണെന്നും അറിയാന്‍ യൂസര്‍മാര്‍ക്കു സാധിക്കും
  • സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനില്‍ വേറെ എവിടെയൊക്കെ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഫീച്ചറിലൂടെ അറിയുവാന്‍ സാധിക്കും


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ വ്യാജമായി നിര്‍മിക്കുന്ന ചിത്രങ്ങള്‍ തിരിച്ചറിയാനുള്ള ഫീച്ചറുമായി രംഗത്തുവരികയാണു ഗൂഗിള്‍.

' എബൗട്ട് ദിസ് ഇമേജ് ' (About this image) എന്ന പേരാണു ഗൂഗിള്‍ ഈ ഫീച്ചറിന് നല്‍കിയിരിക്കുന്ന പേര്.

ഭൂരിഭാഗം പേരും ഗൂഗിളിന്റെ ഇമേജ് എന്ന വിഭാഗത്തില്‍ പ്രവേശിച്ചാണ് ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്യുന്നത്.

പുതിയ ഫീച്ചര്‍ പ്രകാരം, ഒരു ചിത്രമോ അതിനു സമാനമായ ചിത്രമോ എപ്പോള്‍ ആണ് ഗൂഗിള്‍ ഇന്‍ഡക്‌സ് ചെയ്തതെന്നു വ്യക്തമാക്കും. അതോടൊപ്പം എവിടെയാണ് ആ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റ് ഉള്‍പ്പെടെ ഓണ്‍ലൈനില്‍ വേറെ എവിടെയൊക്കെ ആ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഈ ഫീച്ചറിലൂടെ അറിയുവാന്‍ സാധിക്കും.

ഇതിലൂടെ ചിത്രത്തിന്റെ യഥാര്‍ഥ ഉറവിടം ഏതാണെന്നും അതിന്റെ വിശ്വാസ്യത എത്രത്തോളമാണെന്നും അറിയാന്‍ യൂസര്‍മാര്‍ക്കും സാധിക്കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ഈ ഫീച്ചര്‍ യൂസര്‍മാര്‍ക്ക് ലഭ്യമാവുക.

സെര്‍ച്ച് റിസല്‍ട്ടില്‍ ഒരു ചിത്രത്തിന്റെ മുകളില്‍ കാണുന്ന മൂന്ന് ഡോട്ടില്‍ കര്‍സര്‍ വച്ച് ക്ലിക്ക് ചെയ്‌തോ, ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ചോ ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.