image

9 Oct 2026 11:30 AM IST

Technology

ചരിത്രം കുറിക്കാന്‍ ആപ്പിള്‍; ആദ്യ ടച്ച് മാക്ബുക്ക് വരുന്നു!

MyFin Desk

apple to launch touchscreen macbook, second phase launch in october
X

Summary

ഐപാഡ് മിനിയുടെ പുതിയ പതിപ്പില്‍ ഒഎല്‍ഇഡി സ്‌ക്രീന്‍, മികച്ച സ്പീക്കര്‍ സിസ്റ്റം, ലാന്‍ഡ്സ്‌കേപ്പ് വീഡിയോ ക്യാമറ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍


ആപ്പിള്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തകളുമായി ടെക് ലോകം ഒന്നടങ്കം കാത്തിരിക്കുന്നു. പുതിയ ഉല്‍പ്പന്നങ്ങളുടെ രണ്ട് വന്‍ ലോഞ്ചുകള്‍ അടുത്താഴ്ച മുതല്‍ ആപ്പിള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 13ന് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ എത്തുമ്പോള്‍, ഒക്ടോബര്‍ 27നോ അതിനടുത്ത ദിവസങ്ങളിലോ ആയിരിക്കും രണ്ടാം ഘട്ടത്തിലെ പ്രധാന ലോഞ്ച് നടക്കുക.

ഒക്ടോബര്‍ 13ന് നടക്കുന്ന ആദ്യ ലോഞ്ചില്‍ ആപ്പിളിന്റെ ആദ്യ സ്മാര്‍ട്ട് ഹോം ഹബ്ബ്, പുതിയ ഹോംപോഡ് മിനി, അപ്ഡേറ്റഡ് ആപ്പിള്‍ ടിവി എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. സിരി എഐയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണങ്ങളിലൂടെ ആമസോണിന്റെയും ഗൂഗിളിന്റെയും ആധിപത്യത്തെ വെല്ലുവിളിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകം 'ആപ്പിള്‍ എക്‌സ്പീരിയന്‍സ്' പരിപാടിയും കമ്പനി സംഘടിപ്പിക്കുന്നുണ്ട്.

ഒക്ടോബറിലെ രണ്ടാം ഘട്ട ലോഞ്ചിംഗാണ് യഥാര്‍ത്ഥ ഹൈലൈറ്റ്. ആപ്പിളിന്റെ ചരിത്രത്തില്‍ ആദ്യമായി ടച്ച് സ്‌ക്രീന്‍ സൗകര്യത്തോടെയുള്ള മാക്ബുക്ക് പ്രോ, ഒഎല്‍ഇഡി സ്‌ക്രീനുള്ള പുതിയ ഐപാഡ് മിനി (ജെ 510 കോഡ്), എം6 ചിപ്പുകളുള്ള പുതിയ ഐമാക്, 14 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകള്‍ എന്നിവയാണ് ഈ ലോഞ്ചിലെ പ്രധാന ആകര്‍ഷണങ്ങള്‍. വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി, സംഗീത നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് ഈ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പുതിയ സിഇഒ ജോണ്‍ ടെര്‍ണസിന്റെ ചുമതലയേറ്റ ശേഷമുള്ള ആദ്യ വലിയ നീക്കമാണിത്. ഐപാഡ് മിനിയുടെ പുതിയ പതിപ്പില്‍ ഒഎല്‍ഇഡി സ്‌ക്രീന്‍, മികച്ച സ്പീക്കര്‍ സിസ്റ്റം, ലാന്‍ഡ്സ്‌കേപ്പ് വീഡിയോ ക്യാമറ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ടെക് ലോകത്തെ ഞെട്ടിക്കുന്ന ഈ ലോഞ്ചുകള്‍ ആപ്പിളിന്റെ ഭാവി പദ്ധതികളുടെ വ്യക്തമായ സൂചന നല്‍കുന്നു.