image

15 Jun 2023 9:09 AM GMT

Technology

ഗൂഗിൾ പിക്സൽ 7 5 ജി സ്വന്തമാക്കാം. ആമസോണിൽ 44 ശതമാനം വിലക്കുറവ്

MyFin Desk

google pixel 7 5g for sale on amazon
X

Summary

  • യഥാർത്ഥ വില 81,999 രൂപ
  • എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ വില ഇനിയും കുറയാം
  • 22800 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്


നീണ്ട കാത്തിരിപ്പിനു ശേഷം ഗൂഗിൾ പിക്സൽ 7 പ്രേമികൾക്ക് ഇനി സന്തോഷിക്കാം. ആമസോണിൽ ആകർഷകമായ വിലക്കുറവിൽ ഗൂഗിൾ പിക്സൽ 7 5 ജി താങ്ങാവുന്ന വിലയിൽ സ്വന്തമാക്കാം. ഗൂഗിൾ പിക്സൽ 7 5 ജി 44 ശതമാനം വിലക്കുറവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വൻ വിലക്കുറവ്!

ഗൂഗിൾ പിക്സൽ 7.5 ജി യുടെ യഥാർത്ഥ വില 81,999 രൂപയാണ് . എന്നാൽ ആമസോണിൽ 44 ശതമാനം വൻ കിഴിവോട് കൂടി വെറും 46,280 രൂപക്ക് സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ വില ഇനിയും കുറയാം.

മറ്റു ഓഫറുകൾ

ആമസോണിൽ 22800 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. എന്നാൽ എക്സ്ചേഞ്ച് ചെയ്യുന്ന പഴയ സ്മാർട്ഫോണിന്റെ മോഡലും കണ്ടിഷനും അനുസരിച്ചായിരിക്കും വിലക്കുറവ് ലഭ്യമാവുന്നത്. നിലവിലുള്ള പിൻകോഡ് നൽകി നിങ്ങളുടെ പ്രദേശത്തു ഓഫർ ലഭ്യമാണോ എന്ന് ഉറപ്പു വരുത്തണം.ഇഎംഐ ആയി ഇടപാട് നടത്തുമ്പോൾ 1250 രൂപയുടെ കിഴിവും ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റുകാർഡ് ഉപയോഗിച്ചുള്ള പർച്ചേയ്‌സ് നടത്തുമ്പോൾ 1000 രൂപ കിഴിവും ലഭ്യമാണ്

സവിശേഷതകൾ

ഗൂഗിൾ പിക്സൽ 7 5 ജി ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച പ്രീമിയം സ്മാർട്ഫോണുകളിൽ ഒന്നാണ്.160 സെന്റിമീറ്റർ (6 .3 ഇഞ്ച് ) ഫുൾ HD + ഡിസ്പ്ലേ യോട് കൂടിയ സ്മാർട്ഫോൺ 8 ജിബി റാമും 128 ജിബി റോമും പ്രദാനം ചെയ്യുന്നു. എഐ അധിഷ്ഠിതമായ ഗൂഗിൾ tensor G2 ചിപ്പിലാണ് ഇതിന്റെ പ്രവർത്തനം. 50 മെഗാ പിക്സൽ സെൻസറും 12 മെഗാ പിക്സൽ അൾട്രാ വൈഡ് ബാക്ക് കാമറയും കൂടാതെ 10.8 മെഗാ പിക്സൽ ഫ്രണ്ട് കാമറയും ഇതിനെ കൂടുതൽ ആകര്ഷണീയമാക്കുന്നു. ബാറ്ററി ക്ഷമത പരിശോധിക്കുകയാണെങ്കിൽ 4355 mAH ബാറ്ററിയും വയർലെസ്സ് ചാർജിങും ഉണ്ട്