image

2 Dec 2022 5:08 AM GMT

Technology

വെളിച്ചം വില്ലനാകില്ല, ഐഫോണ്‍ 15ല്‍ സോണി ക്യാമറാ സെന്‍സര്‍ വരുമെന്ന് സൂചന

MyFin Desk

apple iphone15 sony camera
X

Summary

സ്‌റ്റേറ്റ് ഓഫ് ആര്‍ട്ട് ഇമേജ് സെന്‍സറാണ് ഇത്തരത്തില്‍ ഉള്‍പ്പെടുത്തുക.


ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ 14 സീരിസ് വിപണിയില്‍ മുന്നേറ്റം നടത്താന്‍ തുടങ്ങി ഏതാനും നാള്‍ മാത്രം പിന്നിട്ടപ്പോഴേയ്ക്കും അടുത്ത വര്‍ഷം ഇറങ്ങാനിരിക്കുന്ന ഐഫോണ്‍ 15നെ പറ്റിയുള്ള സൂചനകളും ലഭിക്കുകയാണ്. 15 സീരിസിനെ പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിട്ടും ഏതാനും ദിവസം മുന്‍പ് ഇതില്‍ ഉപയോഗിക്കാന്‍ ഇടയുള്ള ക്യാമറയെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു.

ആപ്പിളിന്റെ പുതിയ ഐഫോണ്‍ 15 സീരീസില്‍ സോണി കമ്പനിയുടെ പ്രത്യേക സെന്‍സര്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌റ്റേറ്റ് ഓഫ് ആര്‍ട്ട് ഇമേജ് സെന്‍സറാണ് ഇത്തരത്തില്‍ ഉള്‍പ്പെടുത്തുക. വെളിച്ചും കൂടിയാലും കുറഞ്ഞാലും മികച്ച ക്ലാരിറ്റിയോടെ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന സെന്‍സറാണിത്.

വീഡിയോ റെക്കോര്‍ഡിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സെന്‍സറാണിതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ചിത്രങ്ങളുടെ കളറിംഗില്‍ ഉള്‍പ്പടെ പ്രധാനഘടകമായ സാചുറേഷന്‍ സിഗ്നല്‍ ലെവലിലടക്കം ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ സെന്‍സറാണിത്.

ആപ്പിളിന്റെ മറ്റ് മോഡലുകളില്‍ ഉപയോഗിക്കുന്ന ക്വാള്‍കോം 5 ജി മോഡം ചിപ്‌സ് ടെക്‌നോളജി ആകും ഐഫോണ്‍ 15 സീരീസ് നു വേണ്ടിയും ഉപയോഗിക്കുക. എന്നാല്‍ ഭാവിയില്‍ ആപ്പിള്‍ കമ്പനിയുടെ ഇന്‍ -ഹൗസ് മോഡം ചിപ്‌സ് ടെക്‌നോളജി വികസിപ്പിക്കുകയും അത് മോഡലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും സൂചനയുണ്ട്.

കൂടാതെ മാസ്‌ക് ഉപയോഗിച്ചാല്‍ പോലും അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫേസ് ഐഡി സിസ്റ്റത്തിന്റെ അതിനൂതന വേര്‍ഷന്‍ അവതരിപ്പിച്ചേക്കും. ഐഫോണ്‍ 15 പ്രൊയില്‍ പവര്‍ സ്വിച്ച് ക്ലിക്ക്, ഫിസികല്‍, മെക്കാനിക്കല്‍ ബട്ടന്‍സ് നു പകരം പുതിയ സോളിഡ് സ്റ്റേറ്റ് ബട്ടന്‍സ് കൊണ്ടുവന്നേക്കുമെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രൊ, ഐഫോണ്‍ 15 പ്രൊ മാക്‌സ് എന്നീ മോഡലുകള്‍ 2023 സെപ്റ്റംബറോടെയാകും ഇറങ്ങുക.

ടൈറ്റാനിയം എക്സ്സ്റ്റീരിയര്‍ ഫ്രെയിം, പുതിയ ഡിസൈന്‍, യുഎസ്ബി -സി പോര്‍ട്ട്, ക്യാമറ അപ്പ്‌ഗ്രേഡ്‌സ്, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ്, കൂടുതല്‍ ഡേറ്റ ട്രാസ്ഫെര്‍ സ്പീഡ് എന്നിവയാണ് ഐഫോണ്‍ 15 ല്‍ പ്രതീക്ഷിക്കുന്നത്.

5 ജി മോഡം, പെരിസ്‌കോപ്പ് ലെന്‌സ് ടെക്‌നോളജി, ഹൈ ഡെഫിനിഷന്‍ ഫോട്ടോഗ്രാഫി ടെക്‌നോളജി എന്നിവയുടെ അതിനൂതനമായ ഫീച്ചറുകള്‍ പരിചയപെടുത്തുന്ന ഒരു ഐഫോണ്‍ ആയിരിക്കും ഐഫോണ്‍ 15 എന്ന കാര്യത്തില്‍ സംശയം വേണ്ടാ എന്ന് ചുരുക്കം.

ഇക്കാര്യങ്ങളെല്ലാം സംബന്ധിച്ച് കമ്പനിയില്‍ നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. പേരിനെ കുറിച്ചും, രൂപത്തെ കുറിച്ചും, പെര്‍ഫോമന്‍സ് നെ കുറിച്ചും പല അഭിപ്രായങ്ങളും, അഭ്യുഹങ്ങളും കേള്‍ക്കുണ്ട്, എങ്കിലും കാത്തിരിക്കാം ആപ്പിളിന്റെ പുതിയ ഐഫോണ്‍ 15 സീരീസിനു വേണ്ടി.