30 Jun 2026 12:30 PM IST
Summary
35000 രൂപയോളം വില വർധനയോ? ഐഫോണുകൾ ഇനി കൂടുതൽ കോസ്റ്റ്ലിയാകും
ആപ്പിൾ പ്രേമികളെ നിരാശരാക്കി ഐഫോൺ വില വർധന വരുന്നതായി ഒന്നിലധികം റിപ്പോർട്ടുകൾ. ഐഫോൺ 17 സീരീസ് ഫോണുകൾക്കാണ് 35 ,000 രൂപ വരെ വില വർധനയുണ്ടാകാമെന്നാണ് സൂചന. ഐഫോൺ 17 , ഐഫോൺ 17 ഇ , ഐഫോൺ എയർ , ഐഫോൺ 17 പ്രോ , ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾക്കും വില ഉയർന്നേക്കും. ഐഫോൺ 17 പ്രോ മാക്സ് മോഡലിനാണ് വില വർധന ഏറ്റവുമധികം ബാധകമാവുക. 35000 രൂപ വരെ വില ഉയരാം എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഐഫോണുകൾക്ക് വില ഉയർത്തിയില്ലെങ്കിലും കമ്പനി അടുത്തിടെ തിരഞ്ഞെടുത്ത മാക്ബുക്കുകൾ, ഐപാഡുകൾ, ഹോംപോഡ് എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ വില ഉയർത്തിയിരുന്നു. പുതിയ ഐഫോൺ 18 സീരീസും ഉയർന്ന വിലയിൽ ആപ്പിൾ അവതരിപ്പിച്ചേക്കും.
ഐഫോൺ ഉൽപ്പന്നങ്ങൾ വാങ്ങണോ? മികച്ച അവസരം
ഇന്ത്യയിലും മാക്ബുക്കുകൾ, ഐപാഡുകൾ, ഹോംപോഡ് എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ വില ആപ്പിൾ ഉയർത്തിയിരുന്നു. അൾട്ര ലക്ഷ്വറി മോഡലുകളിൽ ഒരു ലക്ഷം രൂപ വരെയാണ് വില ഉയർന്നത്. ഉൽപാദന ഘടകങ്ങളുടെ വിലയിലുണ്ടായ വർധനയാണ് വില വർധനക്ക് പിന്നിൽ.
ഒരു ഐഫോൺ 17-സീരീസ് വാങ്ങാൻ പദ്ധതിയിടുന്നവർക്ക്, വരാനിരിക്കുന്ന ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ പ്രയോജനപ്പെടുത്താം. വിലവർദ്ധനവ് ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം. ഐഫോൺ 17 ന് 70,990 രൂപയും ഐഫോൺ 17 പ്രോയ്ക്ക് 1,12,900 രൂപയും ഐഫോൺ 17 പ്രോ മാക്‌സിന് 1,27,900 രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
