23 Dec 2025 3:22 PM IST
Summary
വിൽപ്പനയ്ക്ക് എത്തുക 2027ൽ
ഒരു പുസ്തകം പോലെ തുറക്കാന്‍ സാധിക്കുമെന്നു കരുതപ്പെടുന്ന ഐഫോണ്‍ ഫോള്‍ഡ് ആപ്പിള്‍ വിപണിയിൽ എത്താൻ വൈകുമെന്ന് റിപ്പോർട്ടുകൾ. ഫോള്‍ഡിനെക്കുറിച്ച് പല അഭ്യൂഹങ്ങളും ഇതിനോടകം പ്രചാരത്തിൽ ഉണ്ട്. ഫോണ്‍ 2026ല്‍ തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പക്ഷെ, അത് ആവശ്യക്കാരുടെ കൈകളിലെത്തുന്നത് 2027ല്‍ മാത്രമായിരിക്കുമെന്നാണ് പുതിയ അഭ്യൂഹം പറയുന്നത്. ഇതുവരെ ഇറങ്ങിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും വിലയേറിയ മോഡല്‍ ആണ് ഇത്.
ഐഫോണ്‍ ഫോള്‍ഡ് ഒരു ബുക്ക് തുറക്കുന്നതു പോലെ തുറന്നാല്‍ എത്തുന്നത് വിസ്മയിപ്പിക്കുന്ന, 7.7-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിലേക്കാണ്. ഐപാഡിന്റെ സ്‌ക്രീനിനെ അത് അനുസ്മിരിപ്പിക്കുമെന്നു കരുതുന്നു. പുറമെ ഒരു 5.3-ഇഞ്ച് ഡിസ്‌പ്ലെയാണ് പ്രതീക്ഷിക്കുന്നത്. തുടക്ക വേരിയന്റിന് വില രണ്ടര ലക്ഷം രൂപയോളം വന്നേക്കാമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഐഫോണ്‍ ഫോള്‍ഡ് 2026 സെപ്റ്റംബറില്‍ ആപ്പിള്‍ പരിചയപ്പെടുത്തുമെന്നാണ് കരുതുന്നത്.
പക്ഷെ, അത് വില്‍പ്പനയ്ക്ക് എത്തണമെങ്കില്‍ 2027 എങ്കിലും ആയേക്കുമത്രെ. ഈ പ്രവചനം നടത്തിയിരിക്കുന്ന വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ എടുത്തു കാട്ടുന്നത്, ഐഫോണ്‍ ഫോള്‍ഡിനു വേണ്ട ഘടകഭാഗങ്ങള്‍ എത്തിച്ചു കിട്ടാനുള്ള പ്രശ്‌നമാണ്. ഐഫോണ്‍ ഫോള്‍ഡിന്റെ നിര്‍മ്മാണ പ്രക്രീയകള്‍ പ്രതീക്ഷിച്ചതിനേക്കാളും വൈകിയിരിക്കുകയാണ് എന്നാണ് അദ്ദേഹം വ്യകത്മാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
