image

28 Dec 2025 9:06 PM IST

Gadgets

Poco Phone Launch: കീശ കീറാതെ വാങ്ങാം പോക്കോ, എം8 ഫൈവ് ജി : അറിയാം ഫീച്ചറുകള്‍

MyFin Desk

Poco Phone Launch: കീശ കീറാതെ വാങ്ങാം  പോക്കോ, എം8 ഫൈവ് ജി :  അറിയാം ഫീച്ചറുകള്‍
X

Summary

ഇ- കോമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിൽ ഫോണ്‍ ലഭിക്കും


ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ പുതിയ ഫോണ്‍ ജനുവരി പകുതിയിലോ ഫെബ്രുവരി ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാൻ സാധ്യത. ബജറ്റ് ഫ്രണ്ട്‌ലി എം സീരീസ് നിര വിപുലമാക്കി പോക്കോ എം8 ഫൈവ് ജി ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി തയാറെടുക്കുന്നത്.

ഇ- കോമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടിൽ ഫോണ്‍ ലഭിക്കും. പുതിയ ഫോണിന്റെ വീഡിയോയും പോക്കോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ എന്ന് ഫോണ്‍ വിപണിയില്‍ എത്തുമെന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഡ്യുവല്‍-ടോണ്‍ ഫിനിഷോടെ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂളും വൃത്താകൃതിയിലുള്ള അരികുകളും ഫോണില്‍ കാണാന്‍ കഴിയും. ഇതിനുപുറമെ, ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ ബ്രാന്‍ഡ് പങ്കുവെച്ചിട്ടില്ല.

മൂന്ന് വേരിയെൻ്റുകൾ; കിടിലൻ ഫീച്ചറുകൾ

ഫോണ്‍ ഇന്ത്യയില്‍ മൂന്ന് കളര്‍ വേരിയന്റുകളില്‍ എത്താനാണ് സാധ്യത. ഡ്യുവല്‍ കാമറ സജ്ജീകരണം, 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. സ്നാപ്ഡ്രാഗണ്‍ 6 Gen 3 പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക. 8ജിബി റാമും 256ജിബി സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 45W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 5,520mAh ബാറ്ററിയുമായി ഈ ഫോണ്‍ വരാനാണ് സാധ്യത. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രതിരോധം നല്‍കുന്നതിന് IP65 റേറ്റിങ്ങും ഇതിന് ലഭിച്ചേക്കാം. അതായത് ഫോണിന് നേരിയ മഴയെ നേരിടാന്‍ സാധിക്കും.

അതേസമയം പോക്കോ എം8 പ്രോ ഫൈവ് ജി കൂടുതല്‍ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ 4 പ്രോസസറായിരിക്കും ഇതിന് കരുത്തുപകരുക. 120Hz റിഫ്രഷ് റേറ്റും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുള്ള 6.83 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ ഇത് വാഗ്ദാനം നൽകിയേക്കും. കാമറ വിഭാഗത്തില്‍ ഫോണ്‍ 50MP പ്രൈമറി ഷൂട്ടറും 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും സഹിതം വരുമെന്ന് പറയപ്പെടുന്നു. മുന്‍വശത്ത് 32MP സെല്‍ഫി ഷൂട്ടറും ഉണ്ടായിരിക്കാം.