image

16 Jan 2023 8:36 AM GMT

Technology

ആന്‍ഡ്രോയിഡിന് ബദലാകുമോ 'ഇന്ത്യന്‍ ഒഎസ്'? ഗൂഗിള്‍ മേധാവിത്വം ഇനി എത്ര കാലം

MyFin Desk

ആന്‍ഡ്രോയിഡിന് ബദലാകുമോ ഇന്ത്യന്‍ ഒഎസ്? ഗൂഗിള്‍ മേധാവിത്വം ഇനി എത്ര കാലം
X

Summary

  • ഇപ്പോള്‍ ഇന്ത്യയിലെ 97 ശതമാനം സ്മാര്‍ട്ട്ഫോണുകളും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ആഗോളതലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ സോഫ്റ്റ് വെയര്‍ രംഗത്ത് ഗൂഗിളിനുള്ള മേധാവിത്വം വൈകാതെ കുറഞ്ഞേക്കും എന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. സ്മാര്‍ട്ട് ഫോണുകള്‍ക്ക് പ്രാദേശികമായി ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) വികസിപ്പിക്കാനുള്ള ആലോചനയിലാണ് കേന്ദ്രമെന്ന് ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തുള്ള ടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണയോടുകൂടി നിര്‍മ്മിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഇന്‍ഡ് ഓഎസ് എന്ന പേരാകും നല്‍കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ ഒഎസ് വികസിപ്പിച്ചാല്‍ ഇന്ത്യന്‍ വിപണിയില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനുള്ള മേധാവിത്വത്തിന് മങ്ങല്‍ സംഭവിച്ചേക്കും.

ഇപ്പോള്‍ ഇന്ത്യയിലെ 97 ശതമാനം സ്മാര്‍ട്ട്ഫോണുകളും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടെക്ക് ലോകത്തെ വമ്പന്‍ കോര്‍പ്പറേറ്റുകളായ ഗൂഗിള്‍ പോലുള്ളവയുടെ സഹായമില്ലാതെ തന്നെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കണമെന്ന് പ്രാദേശിക സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളില്‍ നിന്നും ആവശ്യമുയരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നായ ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു മാറ്റം സാധ്യമായാല്‍ രാജ്യത്തെ ആപ്പ് ഡെവലപ്പിംഗ് കമ്പനികള്‍ക്കുള്‍പ്പടെ ഗുണകരമാകും.