image

4 April 2023 7:47 AM GMT

Technology

വരുന്നു ഗൂഗിള്‍ പിക്‌സല്‍ 7എ, മെയ് 10ന് ലോഞ്ച് ചെയ്‌തേക്കും

MyFin Desk

google-pixel-7-launching-gfx
X

Summary

  • ഫോണ്‍ സംബന്ധിച്ച പല റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും സാങ്കേതിക വശം സംബന്ധിച്ചുള്ളവയില്‍ കമ്പനി പ്രതികരിച്ചിട്ടില്ല.


ഗൂഗിളിന്റെ വരാനിരിക്കുന്ന ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ പിക്‌സല്‍ 7 എ ഫോണ്‍ അവതരിപ്പിക്കുമെന്ന് സൂചന. മെയ് 10 ന് യുഎസിലാണ് ഗൂഗിളിന്റെ ഇവന്റ് നടക്കുക. പരിപാടിയില്‍ ആന്‍ഡ്രോയിഡ് 14 പുറത്തിറക്കുന്നതിനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

5ജി ഫോണായ പിക്‌സല്‍ 7 എയുടെ വില 37,100 രൂപയ്ക്കും 42,000നും ഇടയിലാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബേസ് മോഡലാകും ഈ പ്രൈസ് ടാഗില്‍ വരിക. ഗുഗിളിന്റെ ടെന്‍സര്‍ ജി2 ചിപ്പ്‌സെറ്റ് ഉള്‍പ്പടെ വരുന്നതായിരിക്കും ഫോണെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയില്‍ നിന്നും പ്രതികരണം വന്നിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് ഐഫോണിനോട് പോലും കിടപിടിക്കുന്ന തരത്തിലുള്ള ഫീച്ചറുകളുമായി മാര്‍ക്കറ്റിലെത്തിയ ഫോണാണ് ഗൂഗിളിന്റെ പിക്‌സല്‍ ഫോണ്‍.