image

20 Dec 2022 9:21 AM GMT

Technology

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് വാച്ച് വിപണിയായി ഇന്ത്യ

Karthika Ravindran

smart watch market india
X

Summary

ഇത്രയും കാലം സ്മാർട്ട് വാച്ച് വിപണിയിൽ നോർത്ത് അമേരിക്ക ഒന്നാം സ്ഥാനം കൈയടക്കി വെച്ചിരിക്കുകയായിരുന്നു; തൊട്ട് പിന്നിൽ തന്നെ രണ്ടാം സ്ഥാനത്ത് ചൈനയും. എന്നാൽ ഇപ്പോൾ കോടിക്കണക്കിന് സ്മാർട്ട് വാച്ചുകളുടെ വിൽപ്പന നടത്തി ഇന്ത്യ ഈ രണ്ടു രാജ്യങ്ങളെയും പിന്തള്ളി ഒന്നാമതായി എത്തിയിരിക്കയാണ്..


കൊച്ചി: ലോക വിപണിയിൽ ഇന്ത്യ ഏറ്റവും വലിയ സ്മാർട്ട് വാച്ച് വിപണി ആയി തീർന്നിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്രയും കാലം സ്മാർട്ട് വാച്ച് വിപണിയിൽ നോർത്ത് അമേരിക്ക ഒന്നാം സ്ഥാനം കൈയടക്കി വെച്ചിരിക്കുകയായിരുന്നു; തൊട്ട് പിന്നിൽ തന്നെ രണ്ടാം സ്ഥാനത്ത് ചൈനയും. എന്നാൽ ഇപ്പോൾ കോടിക്കണക്കിന് സ്മാർട്ട് വാച്ചുകളുടെ വിൽപ്പന നടത്തി ഇന്ത്യ ഈ രണ്ടു രാജ്യങ്ങളെയും പിന്തള്ളി ഒന്നാമതായി എത്തിയിരിക്കയാണ്.

കുതിച്ചുയരുന്ന റെക്കോർഡ് വിൽപ്പനയാണ് 2022 ൽ ഇന്ത്യൻ വിപണി സ്മാർട്ട് വാച്ചിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ബ്രാൻഡുകൾ ആയ നോയ്‌സ് (Noise), ഫയർ ബോൾട്ട് (Fireboltt), സാംസങ് (Samsung), ബോട്ട് (BoAt), ഡിസോ (Dizo) എന്നീ ബ്രാൻഡുകൾ ആണ് ഇന്ത്യയിൽ നിന്ന് കൂടുതൽ ഷിപ്മെന്റ്സ് ചെയ്യുന്നത്‌. ആമസോൺ, ഫ്ലിപ്കാർട്ട് മുതലായ ഓൺലൈൻ പോർട്ടലുകളിലൂടെ ഇവയുടെ തകർപ്പൻ വില്പനകളാണ് ഫെസ്റ്റിവൽ സീസണുകളിൽ നടന്നത്. ഓഫ്‌ലൈൻ വില്പനയും ഒട്ടും പിന്നിലല്ല.

ലൈറ്റർ വേർഷൻസ് ഓപ്പറേറ്റിംഗ് സിസ്റ്റംസ് ആയ ഒ എസ് എസ് ബേസിക് സ്മാർട്ട് വാച്ചുകൾ ആണ് ഇത്തരത്തിൽ വിൽപ്പനയിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇന്ത്യയിൽ 45 ശതമാനം യുവാക്കളും സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കുന്നു എന്നാണ് സർവ്വേ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്.

സ്മാർട്ട് വാച്ചുകളുടെ കാലം

ആപ്പിൾ സീരീസ് 7 ആണ് ലോക വിപണിയിൽ ഏറ്റവും മികച്ച സ്മാർട്ട് വാച്ച് ആയി അറിയപ്പെടുന്നത്. സാംസങ് ഗാലക്സി സ്മാർട്ട് വാച്ച് ജനപ്രിയം നേടി കളത്തിൽ മുന്നിൽ തന്നെ ഉണ്ട്. ഗ്ലോബൽ സ്മാർട്ട് വാച്ച് മാർക്കറ്റ് ഷിപ്മെന്റ്സ് വളരെ അധികം ഉയർന്ന നിരക്കിൽ വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വലിയ ശതമാനം വളർച്ച രേഖപ്പെടുത്തി കൊണ്ട് ആപ്പിൾ സ്മാർട്ട് വാച്ചുകൾ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.

എന്നാൽ, പുതിയതായി റിലീസ് ചെയ്‌ത ആപ്പിൾ വാച്ച് 8 സീരീസ് വൻ തോതിൽ ആണ് വിറ്റ് അഴിക്കപ്പെടുന്നത് കൂടാതെ സാംസങ് ഗാലക്സി സ്മാർട്ട് വാച്ചുകൾ താരതമ്യേന നല്ല വിൽപ്പന കാഴ്ച്ചവെക്കുന്നു. ഇന്ത്യൻ ബ്രാൻഡുകൾ ആയ നോയ്‌സ്, ഫയർ ബോൾട്ട് മുതായവ കുറഞ്ഞ വിലയിൽ ഉയർന്ന നിലവാരമുള്ള സ്മാർട്ട് വാച്ചുകൾ നൽകി കൊണ്ടാണ് വിപണി കീഴടക്കാനുള്ള ശ്രമം നടത്തുന്നത്.

സ്മാർട്ട് വാച്ചുകൾ എന്ത് കൊണ്ട് ജനപ്രിയം നേടുന്നു

ഒരു ഓൾ ഇൻ വൺ ഡിജിറ്റൽ ഡിവൈസ് ആയും, ആക്സസറിയായും ഫിറ്റ്നസ് ട്രാക്കർ ആയും ഉപഭോക്താക്കൾ സ്മാർട്ട് വാച്ചുകളെ പരിഗണിക്കുന്നു എന്നാണ് റിസേർച്ചുകൾ ചൂണ്ടി കാണിക്കുന്നത്. സോഷ്യൽ മീഡിയ അലെർട്സ് നോക്കാം, ഫോൺ കോൾസ് അറ്റൻഡ് ചെയ്യാം, വരുന്ന മെസ്സേജുകൾക്ക് പെട്ടെന്ന് തന്നെ മറുപടി കൊടുക്കാം, മറ്റ് ഏത് സാഹചര്യത്തിലും കണക്ട്റ്റെഡ് ആയിരിക്കാം, മൾട്ടി ടാസ്ക്കുകൾ ചെയ്യാം; കൂടാതെ അതിനു സഹായകമായ പവർഫുൾ ബാറ്ററിയും ഒരു സ്മാർട്ട് വാച്ചിന് ഉണ്ട്. ചുരുക്കത്തിൽ ഫോൺ കൈയിൽ എടുക്കാതെ തന്നെ സകലതും വളരെ സൗകര്യം ആയി കൈകാര്യം ചെയ്യാം എന്നതാണ് യുവാക്കളെ സ്മാർട്ട് വാച്ചുകളിലേക്ക് ആകർഷിക്കുന്നത് എന്ന് വ്യക്തമാകുന്നു.

ഇതൊക്കെ കാണുമ്പോൾ ഏതൊരു വ്യക്തിക്കും ഒരു സ്മാർട്ട് വാച്ച് സ്വന്തമാക്കൻ തോന്നുന്നതിൽ അതിശയം ഒന്നും ഇല്ല. അതിനാൽ വരും കാലങ്ങൾ സ്മാർട്ട് വാച്ച് വിപണിക്ക് വളരെ അനുകൂലമാണ് എന്നതിൽ ഒരു സംശയവുമില്ല.