image

24 Sep 2023 10:40 AM GMT

Technology

കമ്പ്യൂട്ടർ ഇറക്കുമതി നിയന്ത്രണത്തിൽ ഇന്ത്യ വീണ്ടും മലക്കം മറിയുന്നു

MyFin Desk

india is once again struggling with computer import controls
X

Summary

  • ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള നീക്കം നീട്ടിവെച്ചേക്കും
  • അമേരിക്കടക്കമുള്ളവരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നടപടി


യു എസ് ന്റെയും, കമ്പനികളുടെയും ശക്തമായ സമ്മർദത്തെ തുടർന്ന്, കമ്പ്യൂട്ടറുകളുടെയും , മറ്റു കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെയും ഇറക്കുമതിക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്ന ശക്തമായ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറുമെന്നു സൂചന.

ഇവ ഇറക്കുമതി ചെയ്യാൻ ലൈസൻസ് ഏർപെടുത്തുമെന്ന തീരുമാനം നടപ്പിലാക്കുന്നതു നീട്ടി വെക്കുമെന്ന്, കേന്ദ്ര സർക്കാരിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാർത്ത ഏജൻസിയി ആയ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു ഉദ്യഗസ്ഥരുടെ അഭ്യർഥന അനുസരിച്ചു ഏജൻസി അവരുടെ പേരുകൾ പറഞ്ഞിട്ടില്ല.

ഏതായാലും ഒരു വർഷത്തേക്ക് തീരുമാനം നടപ്പാക്കത്തില്ലന്ന് അവർ പറഞ്ഞു. അതിനു ശേഷം വിലയിരുത്തലുകൾക്കു ശേഷം ലൈസെൻസ് ഏർപ്പെടുത്തണമോ, വേണ്ടയോ എന്ന് തീരുമാനിക്കും

ഓഗസ്റ്റ് 3 നു പെട്ടെന്നാണ് കംപ്യൂട്ടറുകളും , മറ്റു കമ്പ്യൂട്ടിങ് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ലൈസെൻസ് ഏർപ്പെടുത്തികൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് വന്നത്. ഡാറ്റകൾ ചോർത്താത്ത ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ഇറക്കുമതി കുറയ്ക്കുക, ഇവയുടെ ആഭ്യന്തര ഉൽപാദനം കൂട്ടുക, വാണിജ്യ കമ്മി കുറയ്ക്കുക, എന്നീ ഉദ്ദേശത്തോടെയാണ് ഈ തീരുമാനം എന്നാണ് സർക്കാർ പറയുന്നത്..

എന്നാൽ കമ്പ്യൂട്ടർ നിർമ്മാണ കമ്പനികളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ലൈസെൻസ് ഏർപ്പെടുത്താനുള്ള തീരുമാനം പെട്ടന്നുതന്നെ 3 മാസത്തേക്ക് മരവിപ്പിച്ചു.

കഴിഞ്ഞ മാസം യു എസ് വ്യപാര മേധാവി കാതറിൻ തായ് ഇന്ത്യയുടെ ഈ തീരുമാനത്തിലുള്ള യു എസ് ന്റെ പ്രതിഷേധം ഇന്ത്യയെ അറിയിച്ചിരുന്നു.

ഭീമൻ കമ്പ്യൂട്ടർ കമ്പനികളായ ഡെൽ, എച് പി, ആപ്പിൾ, സാംസങ് തുടങ്ങിയ കമ്പനികളെയാണ് ഇന്ത്യയുടെ തീരുമാനം ഏറെ ദോഷകരമായി ബാധിക്കുന്നതു.