image

9 July 2023 4:59 AM GMT

Technology

ഐഫോണ്‍ 15 പ്രോ എത്തുന്നത് കടും നീല നിറത്തില്‍

MyFin Desk

ഐഫോണ്‍ 15 പ്രോ എത്തുന്നത്  കടും നീല നിറത്തില്‍
X

Summary

  • നാല് മോഡലുകള്‍ അടങ്ങിയ സീരീസാകും ആപ്പിള്‍ പ്രഖ്യാപിക്കുക
  • പുറത്തുവന്ന വിവരങ്ങള്‍ ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല
  • നിലവിലുള്ള പ്രത്യേതകള്‍ നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ ഫീച്ചറുകളിലേക്ക് ഐഫോണ്‍ കടക്കും


എല്ലാവര്‍ഷവും ഐഫോണ്‍ സീരീസുകള്‍ ഇറങ്ങുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ ഉല്‍പ്പന്നം സംബന്ധിച്ച വിവരങ്ങളും അഭ്യൂഹങ്ങളും പരക്കാറുണ്ട്. ലോകം അത്രയേറെ പ്രതീക്ഷയോടെയാണ് ഐഫോണിനെ നോക്കിക്കാണുന്നത്. ഫോണ്‍സംബന്ധിച്ച എന്തുവിവരങ്ങളും വാര്‍ത്തയായി ആഗോളതലത്തില്‍ വ്യാപിക്കുന്നു. ഇപ്പോള്‍ ഇനി ഇറങ്ങാനിരിക്കുന്ന ഫോണ്‍ സീരീസിനെപ്പറ്റി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഐഫോണ്‍ ആരാധകരും അല്ലാത്തവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ 15 സീരീസ് ഈ വര്‍ഷം സെപ്റ്റംബറിലാണ് ആപ്പിള്‍ പ്രഖ്യാപിക്കുക. നാല് മോഡലുകള്‍ അടങ്ങിയിരിക്കുന്ന ഫോണ്‍ സീരീസാകും പ്രഖ്യാപിക്കുക എന്നാണ് ലഭ്യമായ വിവരം. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 15 , ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയാകും അത്.

ഈ സ്മാര്‍ട്ട്‌ഫോണ്‍ സീരീസിനെക്കുറിച്ച് ആപ്പിള്‍ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല. എങ്കിലും പുറത്തുവന്ന ആവശകരമായ ചില വസ്തുതകള്‍ ഉണ്ട്. ഐഫോണ്‍ 15 പ്രോ പുതിയതും ആകര്‍ഷകവുമായ ഡാര്‍ക്ക് ബ്ലൂ കളര്‍ ഓപ്ഷന്‍ അവതരിപ്പിക്കുമെന്നുള്ളതാണ് അതില്‍ ഒന്ന്. ടിപ്സ്റ്ററുമായി സഹകരിച്ച് മാക് റൂമേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഐഫോണ്‍ 15 പ്രോ ചാരനിറത്തിലുള്ള ഒരു പ്രത്യേക ഇരുണ്ട നീല കളര്‍ ഓപ്ഷന്‍ അവതരിപ്പിക്കുമെന്ന് പറയുന്നു.

അതേസമയം ഐഫോണ്‍ 15 പ്രോയുടെ നീല നിറം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത് ഒരു ടെസ്റ്റ് കോണ്‍ഫിഗറേഷന്‍ ആയിരിക്കുമെന്നും ടിപ്സ്റ്ററിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നു. ഇത് ഫോണില്‍ ഉപയോഗിക്കുന്ന പുതിയ ടൈറ്റാനിയം മെറ്റീരിയലിലെ പിവിഡി കോട്ടിംഗിന്റെ ഈട് വിലയിരുത്തുന്നതിനുള്ള ഒരു പ്രോട്ടോടൈപ്പായി ഉപയോഗിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഐഫോണ്‍ 15 പ്രോയുടെ പുതിയ ഇരുണ്ട നീല ഷേഡ് ഐഫോണ്‍ 12 പ്രോ മോഡലുകളില്‍ മുമ്പ് കണ്ട കളര്‍ ഓപ്ഷനെ അനുസ്മരിപ്പിക്കുന്നതാണ്.

ഇതോടൊപ്പം, സില്‍വര്‍, സ്പേസ് ഗ്രേ/സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ ഷേയ്ഡ് എന്നിങ്ങനെ ഫോണിന്റെ മറ്റ് സാധ്യതയുള്ള കളര്‍ ചോയ്സുകളെക്കുറിച്ചും പുറത്തവന്ന വിവരങ്ങള്‍ സൂചന നല്‍കുന്നു. സ്മാര്‍ട്ട്ഫോണിനെ ബ്രഷ് ചെയ്ത ഫിനിഷോടെ ചിത്രീകരിക്കുന്നുണ്ട്. ഇത് അതിന്റെ നിര്‍മ്മാണത്തില്‍ ഒരു പുതിയ ടൈറ്റാനിയം മെറ്റീരിയല്‍ ഉപയോഗിച്ചതായി സൂചന നല്‍കുന്നു.

മേല്‍പ്പറഞ്ഞ വിശദാംശങ്ങള്‍ക്ക് പുറമേ, ഐഫോണ്‍ 14 പ്രോയുടെ ഡിസൈന്‍ ഘടകങ്ങള്‍ ഐഫോണ്‍ 15 പ്രോ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്തുവന്ന ചിത്രങ്ങള്‍ ഐഫോണ്‍ 15 പ്രോയില്‍ വോളിയം നിയന്ത്രണങ്ങള്‍ക്കായി രണ്ട്-ബട്ടണ്‍ ഡിസൈന്‍ ഉണ്ടെന്ന് കാണിക്കുന്നു.

ഉപകരണത്തിന്റെ പിന്‍ഭാഗത്ത്, ട്രിപ്പിള്‍ റിയര്‍ ക്യാമറ സെന്‍സറും ഒരു എല്‍ഇഡി ഫ്‌ലാഷും ഉള്‍ക്കൊള്ളുന്ന ഒരു പരിചിത ക്യാമറ മൊഡ്യൂളും ഉണ്ട്.