image

7 Feb 2026 9:34 PM IST

Gadgets

iPhone 17e launch: ഫെബ്രുവരി 19ന് ഐഫോണ്‍ 17ഇ ലോഞ്ച് സാധ്യത; ബജറ്റ് സെഗ്മെന്റില്‍ വന്‍ അപ്‌ഗ്രേഡുകള്‍

MyFin Desk

iPhone 17e launch: ഫെബ്രുവരി 19ന് ഐഫോണ്‍ 17ഇ ലോഞ്ച് സാധ്യത; ബജറ്റ് സെഗ്മെന്റില്‍ വന്‍ അപ്‌ഗ്രേഡുകള്‍
X

Summary

എ19 ബയോണിക് ചിപ്പ്, ഡൈനാമിക് ഐലന്‍ഡ്, വേഗമേറിയ മാഗ്‌സേഫ് ചാര്‍ജിംഗ് എന്നിവയുമായി പുതിയ ‘ഇ’ ഐഫോണ്‍


ആപ്പിളിന്റെ ബജറ്റ്-ഫ്രണ്ട്‌ലി ഐഫോണ്‍ 17ഇ ഫെബ്രുവരി 19ന് പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16ഇയെ അപേക്ഷിച്ച് വന്‍ ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡുകളോടെയാണ് പുതിയ മോഡല്‍ വിപണിയിലെത്തുന്നതെന്ന് സൂചന.

ആപ്പിള്‍ ട്രാക്ക് എക്‌സ് നല്‍കുന്ന വിവരങ്ങളും ടിപ്സ്റ്റര്‍ അഭിഷേക് യാദവിന്റെ അവകാശവാദവും അനുസരിച്ച് ഫെബ്രുവരി 19നാണ് ലോഞ്ച് നടക്കുക. എന്നാല്‍ പ്രീമിയം ഐഫോണുകള്‍ക്ക് പതിവുള്ള പ്രത്യേക ലോഞ്ച് ഇവന്റ് ഈ ഫോണിന് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

ഐഫോണ്‍ 17ഇയില്‍ കൂടുതല്‍ ശക്തമായ എ19 ബയോണിക് ചിപ്പ്, ഡൈനാമിക് ഐലന്‍ഡ്, 25 വാട്ട് വരെ പിന്തുണയ്ക്കുന്ന മാഗ്‌സേഫ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുത്തിയേക്കും. ഇതിന് പുറമെ സി1എക്‌സ് രണ്ടാം തലമുറ മോഡം, എന്‍1 വയര്‍ലെസ് നെറ്റ്‌വര്‍ക്ക് ചിപ്പ് എന്നിവയും പ്രധാന പുതുമകളായിരിക്കും.

അതേസമയം, ഡിസ്‌പ്ലേയുടെ റിഫ്രെഷ് റേറ്റ് 60 ഹെര്‍ട്‌സില്‍ തന്നെ തുടരുന്നതും, സിംഗിള്‍ റിയര്‍ ക്യാമറ മാത്രമായിരിക്കുമെന്ന സൂചനയും ചില ഉപഭോക്താക്കളെ നിരാശപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഐഫോണ്‍ എസ്ഇ സീരീസ് അവസാനിപ്പിച്ചതിന് ശേഷം അവതരിപ്പിച്ച ‘ഇ’ ശ്രേണിയിലെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ 17ഇ. മികച്ച പ്രകടനവും മെച്ചപ്പെട്ട ചാര്‍ജിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഐഫോണായി ഇത് മാറുമെന്നാണ് പ്രതീക്ഷ.