24 Feb 2026 6:17 PM IST
Summary
ഡിസൈന്റെ കാര്യത്തിലും ചില നിര്‍ണായക മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐ ഫോണ്‍ 18 പ്രോ, ഐ ഫോണ്‍ 18 പ്രോ മാക്‌സ് തുടങ്ങിയ മോഡലുകള്‍ക്ക് ഡീപ്പ് റെഡ്(കടുംചുവപ്പ്) നിറം നല്‍കാന്‍ ആപ്പിള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഐ ഫോണ്‍ 17 പ്രോ സീരീസിലെ ഓറഞ്ച് നിറത്തിന് ലഭിച്ച സ്വീകാര്യതയാണ് പുതിയ നിറങ്ങള്‍ പരീക്ഷിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോസ്മിക് ഓറഞ്ചിന് പകരമായി ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന ഐഫോണുകളുടെ ആകര്‍ഷണം ഈ റെഡ് ഷേഡായിരിക്കുമെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണിന്റെ ഡിസൈന്റെ കാര്യത്തിലും ചില നിര്‍ണായക മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസ്‌പ്ലേയിലെ ഡൈനാമിക് ഐലന്‍ഡ് പുതിയ മോഡലില്‍ പരിഷ്‌കരിക്കപ്പെടും. ഫേസ് ഐഡി സെന്‍സറുകള്‍ ഡിസ്പ്ലേയ്ക്ക് താഴേക്ക് മാറ്റുന്നതോടെ, നിലവിലുള്ള വീതിയേറിയ നോച്ചിന് പകരം ഒരു ചെറിയ പഞ്ച്-ഹോള്‍ കട്ട് ഔട്ട് മാത്രമായിരിക്കും സ്‌ക്രീനിലുണ്ടാവുക. ഇത് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിശാലമായ ഡിസ്പ്ലേ അനുഭവം നല്‍കാന്‍ സഹായിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
