image

16 Jan 2026 11:48 AM IST

Gadgets

iqoo-z11 launched: ഗംഭീര ബാറ്ററി, ക്യാമറ ; കുറഞ്ഞ വിലയിൽ തകർപ്പൻ ഫീച്ചർ; ഐകൂ സെഡ്11 വിപണിയിൽ

MyFin Desk

iqoo-z11 launched: ഗംഭീര ബാറ്ററി, ക്യാമറ ; കുറഞ്ഞ വിലയിൽ തകർപ്പൻ ഫീച്ചർ; ഐകൂ സെഡ്11 വിപണിയിൽ
X

Summary

100 വാട്ടിൻ്റെ വയേർഡ് ചാർജിങ് സപ്പോർട്ട് അടക്കം 7600 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്


സമാർട്ട് ഫോൺ വിപണി കീഴടക്കാൻ പുത്തൻ ഫോണുമായി ഐകൂ. ഐകൂ സെഡ് സീരീസിലെ ഏറ്റവും പുതിയ ഫോണായ ഐകൂ സെഡ്11 ചൈനീസ് മാർക്കറ്റിൽ അവതരിപ്പിച്ചു. അഞ്ച് വേരിയൻ്റുകളിലായാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീര ബാറ്ററിയും ക്യാമറയും അടങ്ങുന്ന ഫോൺ കുറഞ്ഞ വിലയിൽ തകർപ്പൻ ഫീച്ചറുകളാന് മുന്നോട്ടുവെക്കുന്നത്.

200 മെഗാപിക്സൽ ക്യാമറയും 7600 എംഎഎച്ച് ബാറ്ററിയുമാണ് ഏറ്റവും വലിയ ആകർഷണങ്ങൾ. ഇതിനൊപ്പം മറ്റ് ചില സവിശേഷതകളും ഫോണിലുണ്ട്.6.59 ഇഞ്ച് ഡിസ്പ്ലേ ആണ് ഫോണിലുള്ളത്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. പിൻഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. 200 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും. പ്രധാന ക്യാമറയിൽ ഒപ്ടിക്കൽ ഇമേജ് സ്റ്റബ്‌ലൈസേഷനും ഉണ്ട്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ.

100 വാട്ടിൻ്റെ വയേർഡ് ചാർജിങ് സപ്പോർട്ട് അടക്കം 7600 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്. സ്റ്റാൻഡ്ബൈ ആയി 23.1 ദിവസം ഫോൺ നിൽക്കുമെന്നാണ് കമ്പനിയുടെ അവകാശവാദംചൈനീസ് മാർക്കറ്റിൽ 35,999 രൂപ മുതലാണ് ഫോണിൻ്റെ വില ആരംഭിക്കുന്നത്. 12 ജിനി റാം + 256 ജിബി സ്റ്റോറേജിൻ്റെ ബേസ് വേരിയൻ്റിന് 35,999 രൂപ നൽകണം.

16 ജിബി റാം + 1 ടിബി ഇൻ്റേണൽ സ്റ്റോറേജിൻ്റെ ടോപ്പ് വേരിയൻ്റിൻ്റെ വില 52,000 രൂപയാണ്. ഇതിനിടയിൽ 16 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 512 ജിബി എന്നീ വേരിയൻ്റുകളുമുണ്ട്. വിവോ ഓൺലൈൻ സ്റ്റോർ വഴിയാണ് നിലവിൽ ചൈനീസ് മാർക്കറ്റിൽ ഈ ഫോണുകളുടെ വില്പന നടക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുന്നതിനെക്കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല.