11 Sept 2026 12:21 PM IST
Summary
ട്രെയിൻ ടിക്കറ്റ് കിട്ടുന്നില്ല. ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിൽ അതൃപ്തിയുമായി ഉപഭോക്താക്കൾ
ഐആർസിടിസി വെബ്സൈറ്റ് പ്രവർത്തിക്കുന്നില്ല എന്ന് ആരോപിച്ച് വ്യാപക പ്രതിഷേധവുമായി ഉപഭോക്താക്കൾ. ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ പരാതികളുടെ പ്രവാഹം. പുതിയ വെബ്‌സൈറ്റ് 'പഴയതിനേക്കാൾ മോശമാണന്നാണ് ഉപയോക്താക്കളുടെ പരാതി.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി "അണേബ്ൾ ടു പ്രോസസ് റിക്വസ്റ്റ്" എന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശം. തെറ്റുകൾ, പേജ് ലോഡ് ആകാനുള്ള കാലതാമസം, ബുക്കിംഗിലെ പ്രശ്നങ്ങൾ എന്നിവ നേരിടുന്നതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നു. പലതവണ ശ്രമിച്ചിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് നിരവധി യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടു.
ഉത്സവ സീസണുകളിൽ തിരക്കോട് തിരക്ക്
വ്യാഴം, വെള്ളി ദിവസങ്ങളിൽ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് തടസപ്പെട്ടത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടായി. ബുക്കിംഗിലെ തുടർച്ചയായ പിശകുകൾ, സാവധാനത്തിലുള്ള പ്രവർത്തനം എന്നിവയെല്ലാം യാത്രക്കാരെ പ്രതിസന്ധിയിലാക്കി.
രാവിലെ ടിക്കറ്റ് ബുക്കിംഗിനായി വലിയ തിരക്കുള്ള സമയത്താണ് പരാതികൾ കൂടുതലായി ഉയർന്നുവന്നത്. രാവിലെ 8 മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ടും ബുക്കിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് ഉപയോക്താക്കൾ പറയുന്നു.
എന്നാൽ, സേവന തടസ്സത്തെക്കുറിച്ചോ വെബ്‌സൈറ്റ് സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്നതിനെക്കുറിച്ചോ ഐആർസിടിസി ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.ഉത്സവ സീസണിലെ തിരക്കും സെർവറുകളിലെ തടസത്തിന് കാരണമായേക്കാം. സെപ്റ്റംബർ 7-ന് റിസർവേഷൻ സംവിധാനം വഴി ഒറ്റ ദിവസം കൊണ്ട് 22.26 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതി നിരവധി യാത്രക്കാരെ പ്രതിസന്ധിയിലാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
