image

13 Sept 2026 5:18 PM IST

Gadgets

ടെക് ലോകത്തെ ആശങ്ക; ഇതുവരെ തൊഴിൽ നഷ്ടം ഒന്നര ലക്ഷത്തോളം പേർക്ക്

MyFin Desk

ടെക് ലോകത്തെ ആശങ്ക; ഇതുവരെ തൊഴിൽ നഷ്ടം ഒന്നര ലക്ഷത്തോളം പേർക്ക്
X

Summary

ടെക് ലോകത്ത് ഈ വർഷം ഇതുവരെ തൊഴിൽ നഷ്ടമായത് ഒന്നരലക്ഷത്തോളം പേർക്ക്


ടെക് ലോകത്ത് തൊഴിൽ നഷ്ടം വ്യാപകമാകുന്നു. 2026-ൽ ഇതുവരെ 1.28 ലക്ഷത്തിലധികം തൊഴിലുകളാണ് നഷ്ടമായത്. ആഗോളതലത്തിൽ 1,28,536 തൊഴിലുകൾ ഇല്ലാതായതായി ലേഓഫ്സ്.എഫ് വൈഐ റിപ്പോർട്ട് ചെയ്തിരുന്നു . 2026-ൽ ടെക് മേഖലയിലെ പിരിച്ചുവിടലുകൾ വർധിക്കുന്നു. എഐയിൽ പുതിയ നിക്ഷേപം എത്തുമ്പോഴും ഒറാക്കിൾ, ആമസോൺ, ഡെൽ, മെറ്റ, ഊബർ തുടങ്ങിയ വൻകിട കമ്പനികളെല്ലാം പിരിച്ചുവിടലുകൾക്ക് നേതൃത്വം നൽകുകയാണ്.

2026 സെപ്റ്റംബർ 10-നകം ആഗോളതലത്തിൽ 299 കമ്പനികളിലായി 1,28,536 ടെക് ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി എന്നാണ് കണക്കുകൾ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വന്നതോടെ പ്രവർത്തനരീതികളിൽ മാറ്റം വരുത്തുക, ചെലവ് ചുരുക്കുക, എഐയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുക എന്നിവക്കായി കമ്പനികളുടെ മുൻഗണനകൾ. ഈ വർഷം വ്യവസായ മേഖലയിലെ മാറ്റങ്ങൾ എത്ര വലുതായിരുന്നു എന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

സെപ്റ്റംബർ മാസത്തിലെ ആദ്യ 10 ദിവസങ്ങളിൽ മാത്രം 5,000-ത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന സൂചനകൾ വന്നിരുന്നു. ഊബർ, പേപാൽ, ആപ്പിൾ, സൊമാറ്റോ തുടങ്ങിയ കമ്പനികൾ തൊഴിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു.

പിരിച്ചുവിടലുകൾ മുൻവർഷത്തേക്കാൾ വേഗത്തിലാണ്. ഈ വർഷം ഇനിയും കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കും. ടെക് മേഖലയിലെ പിരിച്ചുവിടലിലിൽ ഒറാക്കിളാണ് ഇപ്പോൾ മുന്നിൽ.2026-ൽ 21,000 തൊഴിലുകളാണ് കമ്പനി വെട്ടിക്കുറച്ചത്. കൂടുതൽ പിരിച്ചുവിടലുകൾ ഇനിയും ഉണ്ടായേക്കാം എന്നാണ് സൂചന. എഐയിൽ കമ്പനിക്ക് വലിയ തോതിൽ നിക്ഷേപം വേണ്ടി വന്നതാണ് പിരിച്ചുവിടലിന് പിന്നിൽ. 2026-ൽ ഇതുവരെ 17,267 പേരെ പിരിച്ചുവിട്ട ആമസോൺ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

കൂടുതൽ പിരിച്ചുവിടലുകൾ വരും

ഫ്ലോറിഡയിലെ ഒരു വെയർഹൗസ് താൽക്കാലികമായി അടച്ചുപൂട്ടുന്നതായി ഏപ്രിലിൽ ആമസോൺ പ്രഖ്യാപിച്ചിരുന്നു. ഇവിടെ മാത്രം 600-ലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടത്. ഡെൽ, 11,000 പേരെ പിരിച്ചുവിട്ടുകൊണ്ട് പട്ടികയിൽ തൊട്ടുപിന്നിലുണ്ട്. ഈ മാസം ഐടി കമ്പനികളിൽ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കൽ നടത്തിയത് ഉബറാണ്. ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം വരുന്ന 3,300 തസ്തികകൾ ഒഴിവാക്കാൻ കമ്പനി പദ്ധതിയിടുകയാണ്. സിരി, വിഷൻ പ്രോ , സോഫ്റ്റ്‌വെയർ തുടങ്ങിയ വിഭാഗങ്ങളിലായി ആപ്പിളും 200-ലധികം പേരെ പിരിച്ചുവിട്ടു. 4800 പേരെയാണ് മൈക്രോസോഫ്റ്റ് ഒഴിവാക്കിയത്.