image

26 Jan 2026 9:03 PM IST

Gadgets

Motorola Edge 70 Fusion: മോട്ടൊറോള എഡ്ജ് 70 ഫ്യൂഷൻ: ഫീച്ചറുകളും സ്പെസിഫിക്കേഷനും പുറത്ത്

MyFin Desk

Motorola Edge 70 Fusion: മോട്ടൊറോള എഡ്ജ് 70 ഫ്യൂഷൻ: ഫീച്ചറുകളും സ്പെസിഫിക്കേഷനും പുറത്ത്
X

Summary

സ്നാപ്ഡ്രാഗൺ 7എസ് ജെൻ 3, 7000 mAh ബാറ്ററി, 6.78 ഇഞ്ച് ഡിസ്പ്ലേ – പുതിയ മോഡൽ ആൻഡ്രോയ്ഡിൽ


മോട്ടൊറോള എഡ്ജ് 70 ഫ്യൂഷൻ ഉടൻ വിപണിയിൽ എത്താനിരിക്കുകയാണ്. ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്ഫോമായ ഗീക്‌ബെഞ്ചിൽ ഫോൺ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോണിന്റെ ചില ഫീച്ചറുകളും പുറത്തുവന്നിരിക്കുകയാണ്.

ഫോൺ അഞ്ച് നിറങ്ങളിൽ ലഭ്യമാകും. സ്നാപ്‌ഡ്രാഗൺ 7എസ് ജെൻ 3 ചിപ്സെറ്റിനൊപ്പം ഫോണിൽ ആൻഡ്രോയ്ഡ് ഏറ്റവും പുതിയ പതിപ്പ് പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. 6.78 ഇഞ്ച് ഡിസ്‌പ്ലേ, 7000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോൺ ഫീച്ചറുകളുടെ ഭാഗമായി വരുന്നു.

റാമിൽ 12 ജിബി ഓപ്ഷനും 8 ജിബി ഓപ്ഷനും ലഭ്യമാകും. ക്യാമറ സെറ്റപ്പിൽ റിയറിൽ 50 മെഗാപിക്സൽ ലെൻസുള്ള ക്യാമറ ഉൾപ്പെടും, എന്നാൽ ക്യാമറകളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. സെൽഫി ക്യാമറ 32 മെഗാപിക്സൽ ആണ്. 7000 എംഎഎച്ചിന്റെ ബാറ്ററിയുമായി 68 വാട്ട് വയേർഡ് ചാർജിംഗും ഫോണിൽ സപ്പോർട്ട് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മോട്ടൊറോളയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോട്ടൊറോള എഡ്ജ് 60 ഫ്യൂഷൻ ഫോൺ എന്ന മോഡലിന്റെ അടുത്ത തലമുറയായാണ് എഡ്ജ് 70 ഫ്യൂഷൻ കരുതപ്പെടുന്നത്. എഡ്ജ് 60 ഫ്യൂഷൻ 6.7 ഇഞ്ച് ഡിസ്‌പ്ലേ, 50 എംപിയും 13 എംപിയും ഉള്ള റിയർ ഡ്യുവൽ ലെൻസ്, 32 എംപി സെൽഫി ക്യാമറ, 8 ജിബി/12 ജിബി റാം, 256 ജിബി സ്റ്റോറേജ്, 5500 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 15 പതിപ്പ് എന്നിവയോടെ എത്തിയിരുന്നു.