image

1 Jan 2026 4:30 PM IST

Gadgets

MOTOROLA g35 5G : വൻ കിഴിവിൽ മോട്ടറോള 5G ; ഫ്ലിപ്പ്കാർട്ടിനെക്കാൾ വിലക്കുറവ്

MyFin Desk

MOTOROLA g35 5G : വൻ കിഴിവിൽ  മോട്ടറോള 5G ; ഫ്ലിപ്പ്കാർട്ടിനെക്കാൾ വിലക്കുറവ്
X

Summary

മോട്ടോ ജി35 5ജി ടോപ് മോഡലിനാണ് മികച്ച ഡിസ്കൗണ്ട്, പുതിയ വർഷം 10000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ


മോട്ടോ ജി35 5ജി ടോപ് മോഡലിനാണ് മികച്ച ഡിസ്കൗണ്ട് പുതിയ വർഷം 10000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

പുതിയ വർഷം 10000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മോട്ടോ ജി35 5ജി (MOTOROLA g35 5G) സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ മോട്ടറോളയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ വാങ്ങാനാകും. എന്നാൽ അ‌ടിസ്ഥാന മോഡലല്ല, ടോപ് മോഡലിനാണ് മികച്ച ഡിസ്കൗണ്ട് ലഭ്യമാകുക.

2024 ഡിസംബറിലാണ് മോട്ടറോള ജി35 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യ്തത്. ലോഞ്ച് ചെയ്ത സമയം ഇതിന്റെ 4GB + 128GB മോഡലിന് 9,999 രൂപയായിരുന്നു വില. പിന്നീട്, ഇത് 8GB + 128G വേരിയന്റിലും അ‌വതരിപ്പിച്ചു. അ‌ടിസ്ഥാന മോഡൽ ലോഞ്ച് സമയത്തെ അ‌തേ വിലയിൽ തന്നെയാണ് ഇപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

മോട്ടോ ജി35 5ജിയുടെ 8ജിബി റാം വേരിയന്റിന് 12499 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലും ഇതേ വിലയിൽ തന്നെയാണ് ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫർ എന്ന നിലയിൽ 750 രൂപ ക്യാഷ്ബാക്ക് ലഭ്യമാകുന്ന ഒരു ഡീൽ ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ മോട്ടോ ജി35 5ജിയുടെ 8ജിബി വേരിയന്റിന് ഫ്ലിപ്പ്കാർട്ടിലെക്കാൾ വിലക്കുറവ് മോട്ടറോള ഔദ്യോഗിക വെബ്​സൈറ്റിൽ കിട്ടും.

മോട്ടറോള ജി35 5ജിയുടെ 8ജിബി വേരിയന്റിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഔദ്യോഗിക ​വെബ്​സൈറ്റിൽ ലഭ്യമാണ്. യുപിഐ പേയ്മെന്റുകൾക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക. ഇത് പ്രയോജനപ്പെടുത്തിയാൽ ജി35 5ജി ടോപ് മോഡൽ 11499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.