image

13 Dec 2025 1:04 PM IST

Gadgets

Nissan Family Car :വലിയ കുടുംബങ്ങള്‍ക്ക് സന്തോഷവാര്‍ത്ത; നിസാന്റെ പുതിയ ഫാമിലി കാര്‍ വില 5 .76 ലക്ഷം രൂപ മുതൽ

MyFin Desk

Nissan Family Car :വലിയ കുടുംബങ്ങള്‍ക്ക് സന്തോഷവാര്‍ത്ത; നിസാന്റെ പുതിയ ഫാമിലി കാര്‍ വില 5 .76 ലക്ഷം രൂപ മുതൽ
X

Summary

റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ളതാണ് നിസാന്റെ പുതിയ മോഡല്‍


ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ പുതിയ ഫാമിലി കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഡിസംബര്‍ 18 ന് താങ്ങാനാകുന്ന നിരക്കിലെ പുതിയ എംപിവി ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്ന് നിസാന്‍ ഇന്ത്യ സ്ഥിരീകരിച്ചു. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ മോഡലിന്റെ ഫീച്ചറുകള്‍.

പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ് ലാമ്പുകള്‍, സി ആകൃതിയിലുള്ള ആക്സന്റുകളുള്ള പുതിയ ബമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന ഇതിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും പുതിയതായിരിക്കും. പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍, ഫങ്ഷണല്‍ റൂഫ് റെയിലുകള്‍, വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത ടെയില്‍ലാമ്പുകള്‍, പിന്‍ ബമ്പര്‍ എന്നിവയും ഫാമിലി കാറില്‍ വരാന്‍ സാധ്യതയുണ്ട്.

സിഎംഎഫ്-എ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, നിസാന്റെ 7 സീറ്റര്‍ കാറില്‍ റെനോ ട്രൈബറിനെപ്പോലെ ഒരു ക്യാബിന്‍ ലേഔട്ടും സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കൂള്‍ഡ് ലോവര്‍ ഗ്ലോവ് ബോക്സ്, ക്രൂയിസ് കണ്‍ട്രോള്‍, പിന്‍ സീറ്റ് ലൈറ്റിംഗ് തുടങ്ങിയവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടേക്കാം.പുതിയ നിസാന്‍ 7 സീറ്റര്‍ എംപിവിയുടെ വില 5.76 ലക്ഷം മുതല്‍ 8.6 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് സൂചന.