20 Feb 2026 7:44 PM IST
Nothing Phone 4a Series -നത്തിങ് ഫോണ്‍ 4എ സീരീസ് ലോഞ്ച് മാര്‍ച്ച് 5ന്;മിഡ്‌റേഞ്ച് വിപണി ലക്ഷ്യം
Vidhya N k
പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനി നത്തിംഗ് പുതിയ ഫോണ്‍ 4എ സീരീസ് ആഗോളതലത്തില്‍ മാര്‍ച്ച് 5ന് അവതരിപ്പിക്കും. മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ലക്ഷ്യമിട്ട് ഫോണ്‍ 4എ പ്രോയും സ്റ്റാന്‍ഡേര്‍ഡ് 4എയും ഒരുമിച്ച് അവതരിപ്പിക്കപ്പെടുന്നു. ഇന്ത്യയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന നടത്താനുള്ള സൗകര്യം ഒരുക്കുന്നത്.
ഡിസൈന്‍ സവിശേഷത
ഫോണുകള്‍ ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ ട്രാന്‍സ്‌പെരന്റ് ലുക്ക് തുടരും. കറുപ്പ്, നീല, പിങ്ക്, വെള്ള എന്നീ നാല് നിറങ്ങളിലായാണ് ഫോണ്‍ 4എ സീരീസ് വിപണിയില്‍ എത്തുക. സ്റ്റാന്‍ഡേര്‍ഡ് മോഡലിലും പ്രോ മോഡലിലും എല്ലാ നിറങ്ങള്‍ ലഭ്യമാകുമോ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
സ്പെസിഫിക്കേഷനുകള്‍
ഫോണ്‍ 4എ പ്രോയില്‍ 6.82-6.88 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, സ്‌നാപ്ഡ്രാഗണ്‍ 7 സീരീസ് പ്രോസസര്‍ ലഭിക്കും. ക്യാമറ വിഭാഗത്തില്‍ 64MP പ്രധാന ക്യാമറ, 8MP അള്‍ട്രാ-വൈഡ്, 50MP ടെലിഫോട്ടോ ലെന്‍സ് എന്നിവ പ്രതീക്ഷിക്കുന്നു. 12GB റാം, 256GB സ്റ്റോറേജ്, 5080mAh ബാറ്ററി, 50W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ഉള്‍പ്പെടും. സ്റ്റാന്‍ഡേര്‍ഡ് ഫോണ്‍ 4എയും 6.8-6.82 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 12GB റാം, 256GB സ്റ്റോറേജ് വേരിയന്റിലും വിപണിയില്‍ എത്താനാണ് സാധ്യത. ക്യാമറ സംവിധാനവും പ്രോ മോഡലിനോട് പൊരുത്തപ്പെടും.
വിലയും ലഭ്യതയും
ഇന്ത്യയില്‍ ഫോണ്‍ 4എ ഏകദേശം 29,999 രൂപ നിരക്കില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. വിപുലമായ ഓപ്ഷനുകളുള്ള ഫോണ്‍ 4എ പ്രോയുടെ വില ഏകദേശം ?34,999 ആയി പ്രതീക്ഷിക്കപ്പെടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
