16 Jun 2026 2:06 PM IST
Summary
വൺപ്ലസിൻ്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ കൂടുതൽ ചെലവേറിയതായി മാറുന്നു. കുത്തനെ വില വർധന.
വൺപ്ലസ് മോഡലുകൾക്ക് വീണ്ടും വില വർധന. വൺ പ്ലസ് 15, നോർഡ് സിഇ തുടങ്ങിയ മോഡലുകൾക്ക് വില കുത്തനെ ഉയർന്നു.ഇതിൽ വൺപ്ലസ് 15 മോഡലിലാണ് ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. താങ്ങാനാവുന്ന റേഞ്ചിലെ പ്രീമിയം ആൻഡ്രോയിഡ് ഓപ്ഷനുകളായാണ് പുറത്തിറക്കിയതെങ്കിലും വില വർധന വൺപ്ലസ് ആരാധകർക്ക് തിരിച്ചടിയാണ്.
വൺപ്ലസിൻ്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ കൂടുതൽ ചെലവേറിയതായി മാറുകയാണ്. മിക്ക പ്ലാറ്റ്‌ഫോമുകളിലും ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ സ്റ്റോക്ക് തീർന്നിട്ടുണ്ടെങ്കിലും ലഭ്യമായ 12GB + 256GB വേരിയന്റിന് 77,999 രൂപയിൽ നിന്ന് 85,999 രൂപയായി വില ഉയർന്നു. 16ജിബി + 512 ജിബി പതിപ്പിന് 93,999 രൂപയായി വില ഉയർന്നു. 85,999 രൂപയിൽ നിന്നാണ് ഒറ്റയടിക്ക് വില ഉയർന്നത്.
നോർഡ് സിഇ 6 മോഡലുകൾക്കും വില വർധന
നോർഡ് സിഇ 6 ലൈറ്റിനും കുത്തനെ വില കൂടി. 20,999 രൂപയിൽ ലോഞ്ച് ചെയ്ത ബേസ് 6ജിബി + 128ജിബി മോഡലിന് ഇപ്പോൾ 25,999 രൂപയായി. 8ജിബി + 128ജിബി, 8ജിബി + 256ജിബി വേരിയന്റുകൾക്കും വില ഉയർന്നു. 8ജിബി + 128ജിബി മോഡലിന് 27,999 രൂപയാണ് വില. 256 ജിബി വേരിയൻ്റിന് 30,999 രൂപയായാണ് വില ഉയർന്നത്.
വരാനിരിക്കുന്ന ബജറ്റ് ഫോക്കസ്ഡ് എൻ-സീരീസിലെ ആദ്യ ഫോണാണിത്. എൻ6 ജൂൺ 30 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് വൺപ്ലസ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ആദ്യകാല റിപ്പോർട്ടുകളിൽ 20,000 രൂപയിൽ താഴെയാണ് വില എന്ന് സൂചനയുണ്ടായിരുന്നെങ്കിലും, ലോഞ്ച് വില 25,000 രൂപയോളം വരുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വൺപ്ലസ് 15 സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ്, 7,300എംഎച്ച് ബാറ്ററി, 120വാട്ട് ഫാസ്റ്റ് ചാർജിംഗ്, 165 ഹെഡ്സ് എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേ, ട്രിപ്പിൾ 50എംപി പിൻ ക്യാമറ സിസ്റ്റം എന്നിവയാണ് സവിശേഷതകൾ. 7,000 എംഎഎച്ച് ബാറ്ററി, ഡൈമെൻസിറ്റി 7400 അപെക്സ് പ്രോസസർ, 144 ഹെഡ്സ് എൽസിഡി ഡിസ്‌പ്ലേ എന്നിവ ബജറ്റ് മോഡൽ എന്ന നിലയിൽ നോർഡ് സിഇ 6 ലൈറ്റ് വ്യത്യസ്തമാക്കും.
പഠിക്കാം & സമ്പാദിക്കാം
Home
