image

1 July 2026 5:45 PM IST

Gadgets

ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ; ട്രെൻഡായി വൺപ്ലസ് എൻ 6

MyFin Desk

ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ; ട്രെൻഡായി വൺപ്ലസ് എൻ 6
X

Summary

വൺപ്ലസിൻ്റെ അഫോഡബ്ൾ മോഡൽ. ഒട്ടേറെ ഫീച്ചറുകൾ. ട്രെൻഡായി വൺപ്ലസ് എൻ6


ട്രെൻഡായി വൺപ്ലസ് എൻ6. 50എംപി ക്യാമറ, 6,300 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 16, ഐപി65 റേറ്റിംഗ് എന്നിവയോടെ വൺപ്ലസ് എൻ6 പുറത്തിറങ്ങിയതടെ വീണ്ടും ട്രെൻഡായി വൺ പ്ലസ് ഫോണുകൾ. ഇന്ത്യയിൽ ഉൽപ്പന്ന നിര വിപുലീകരിക്കുകയാണ് കമ്പനി. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള സ്മാർട്ട്‌ഫോണാണിത്.

ഉയ‍ർന്ന ബാറ്ററി ലൈഫ്, മികച്ച റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 16 എന്നിവയാണ് കമ്പനിയുടെ സവിശേഷതകൾ. മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്‌സ് ചിപ്‌സെറ്റും ഈ മോഡൽ അവതരിപ്പിക്കുന്നു. ഇത് ഈ പ്രോസസർ ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ്.

19000 രൂപയിൽ വാങ്ങാം

വൺപ്ലസ് ഫോൺ എൻ6 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 22,999 രൂപയുമാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 24,999 രൂപയാണ് വില.ജൂലൈ 4 മുതൽ ആമസോൺ ഇന്ത്യ വഴി സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും, ഫ്രഷ് മിന്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളിൽ മോഡൽ ലഭ്യമാകും.

പ്രാരംഭ ഓഫറുകളുടെ ഭാഗമായി, വാങ്ങുന്നവർക്ക് 2,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾക്ക് 1,000 രൂപ അധിക പ്രൈം ഡേ കിഴിവും ലഭിക്കും. 19,999 രൂപയ്ക്ക് മോഡൽ ലഭിക്കും. അതിന്റെ 8,000mAh ബാറ്ററിയാണ് പ്രധാന ആക‍ർഷണം. ഇത് വൺപ്ലസ് സ്മാർട്ട്‌ഫോണിലെ ഏറ്റവും വലിയ ബാറ്ററികളിൽ ഒന്നാണ്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോ​ഗിക്കാം.