20 Dec 2025 12:27 PM IST
Summary
വണ്‍പ്ലസ് ടര്‍ബോ സീരീസിന് സെഗ്മെന്റിലെ ഏറ്റവും ശക്തമായ ബാറ്ററി ലൈഫ് ഉണ്ടായിരിക്കും
വണ്‍പ്ലസ് ടര്‍ബോ സീരീസിന്റെ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വണ്‍പ്ലസ് ചൈനയുടെ പ്രസിഡന്റ് ലി ജി ലൂയിസ് വെയ്ബോയിലെ ഒരു പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി. വണ്‍പ്ലസ് ടര്‍ബോ ഒന്നിലധികം ഹാന്‍ഡ്സെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സീരീസായായിരിക്കുമെന്ന് ലി ജി ലൂയിസ് പറഞ്ഞു. അതേസമയം സീരീസിന്റെ സ്‌പെസിഫിക്കേഷനുകളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. എങ്കിലും വണ്‍പ്ലസ് ടര്‍ബോ സീരീസിന് സെഗ്മെന്റിലെ ഏറ്റവും ശക്തമായ ബാറ്ററി ലൈഫ് ഉണ്ടായിരിക്കും.
കമ്പനിയുടെ മുന്‍നിര ഡിവൈസുകളുടെ അതേ പെര്‍ഫോമന്‍സ് ഘടകങ്ങള്‍ വണ്‍പ്ലസ് ടര്‍ബോ സീരീസിനും ലഭിക്കുമെന്ന് വണ്‍പ്ലസ് ചൈന പ്രസിഡന്റ് ലി ജി പറഞ്ഞു. വണ്‍പ്ലസ് 15-ന് ശക്തി പകരുന്ന അതേ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് ഈ സ്മാര്‍ട്ട്ഫോണിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, ടര്‍ബോ സീരീസ് ഗെയിമിംഗ് കേന്ദ്രീകരിച്ചുള്ള ഒരു ലൈനപ്പായിരിക്കും.
ഈ സ്മാര്‍ട്ട്ഫോണിന് 6.78 ഇഞ്ച് എല്‍ടിപിഎസ് ഒഎല്‍ഇഡി സ്‌ക്രീനും 1.5K റെസല്യൂഷനും 144 ഹെര്‍ട്സ് അല്ലെങ്കില്‍ 165 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. 9,000 എംഎഎച്ച് ബാറ്ററി ഉണ്ടാകും. അധികം വൈകാതെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
പഠിക്കാം & സമ്പാദിക്കാം
Home
