11 Feb 2026 9:11 PM IST
Oppo K Series 5G Launched: കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ; ഒപ്പോ കെ സീരീസ് 5G ഇന്ത്യയിൽ
MyFin Desk
Summary
6500mAh ബാറ്ററി, 120Hz ഡിസ്പ്ലേ, Dimensity 6300 ചിപ്‌സെറ്റ്; വില 14,999 രൂപ മുതൽ
ഒപ്പോ കെ സീരീസില്‍ ഉള്‍പ്പെടുന്ന പുതിയ 5G സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകളോടെ എത്തുന്ന മോഡലാണ് ഇത്. 6.75 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും 120Hz റിഫ്രെഷ് റേറ്റും 1,125 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നെസും ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
6500mAh ശേഷിയുള്ള വലിയ ബാറ്ററിയും 45W സൂപ്പര്‍ വൂക്ക് ഫാസ്റ്റ് ചാര്‍ജറും മികച്ച ബാക്കപ്പും വേഗത്തിലുള്ള ചാര്‍ജിംഗും ഉറപ്പുനല്‍കുന്നു. വെള്ളവും പൊടിയും ചെറുക്കാന്‍ കഴിയുന്ന IP64 റേറ്റിംഗും ഫോണിന് ലഭ്യമാണ്.
മീഡിയടെക് ഡൈമെന്‍സിറ്റി 6300 5G പ്രൊസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്. 6GB RAM, 128GB സ്റ്റോറേജ് ഉള്‍പ്പെടുന്ന വേരിയന്റുകളും ലഭ്യമാണ്. 1080p വരെ 30fps വീഡിയോ റെക്കോര്‍ഡിംഗ് സപ്പോര്‍ട്ടും ഉണ്ടാകും.
4GB + 128GB മോഡലിന് 14,999 രൂപയും 6GB + 128GB മോഡലിന് 16,999 രൂപയുമാണ് വില. ഫെബ്രുവരി 16 മുതല്‍ ഫോണിന്റെ വില്‍പ്പന ആരംഭിക്കും
പഠിക്കാം & സമ്പാദിക്കാം
Home
