image

15 Feb 2026 11:10 AM IST

Gadgets

POCO C81 Pro എത്തുമോ? 6,000mAh ബാറ്ററിയോടെ പുതിയ ബജറ്റ് ഫോൺ

MyFin Desk

POCO C81 Pro എത്തുമോ? 6,000mAh ബാറ്ററിയോടെ പുതിയ ബജറ്റ് ഫോൺ
X

Summary

Redmi A7 Proയുടെ റീബ്രാൻഡഡ് പതിപ്പായി എത്തുമെന്ന് സൂചന; വില 11-12 ആയിരം രൂപ നിരക്കിൽ


കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോൺ തേടുന്നവർക്കൊരു സന്തോഷ വാർത്ത. ഷവോമിയുടെ സബ് ബ്രാൻഡായ പോക്കോ പുതിയ സി സീരിസ് സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം പോക്കോ സി 81 പ്രോ എന്ന പേരിൽ എത്തുന്ന ഈ മോഡൽ, റെഡ്മി എ 7 പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കാമെന്നാണ് സൂചന.

6.9 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഫോണിൽ ലഭിക്കുമെന്നാണ് വിവരം. ഹൈപ്പർ ഒഎസ് 3 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ഗോ പതിപ്പ്, യൂണിസോക്ക് ടി 7250 ചിപ്‌സെറ്റ്, 4 ജിബി റാം, 128 ജിബി വരെ സ്റ്റോറേജ് എന്നിവയും പ്രതീക്ഷിക്കുന്നു. 15 വാട്ട് ചാർജിംഗിനൊപ്പം 6,000 എംഎഎച്ച് ബാറ്ററിയും ഫോണിൽ ഉണ്ടായേക്കും.

മുൻപ് പുറത്തിറങ്ങിയ പോക്കോ സി 85 ഫൈവ് ജിയുടെ പ്രാരംഭ വില 12,499 രൂപയായിരുന്നു. അതിനാൽ പുതിയ മോഡലിന്റെ വില 11,000 മുതൽ 12,000 രൂപ വരെ ആയിരിക്കാമെന്നാണ് വിലയിരുത്തൽ.

എന്നാൽ ഇന്ത്യയിൽ ഔദ്യോഗിക ലോഞ്ച് തീയതി സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.