image

2 March 2023 6:22 AM GMT

Technology

9 മിനുട്ടില്‍ ബാറ്ററി 100% ചാര്‍ജ്ജാകും! ഡബ്ല്യുഎംസിയില്‍ താരമായി റിയല്‍മീ ജിറ്റി3

MyFin Desk

realme gt3
X

Summary

  • 30 സെക്കണ്ട് ചാര്‍ജ്ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി കോള്‍ ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.


ബാര്‍സലോനയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസ് (ഡബ്ല്യുഎംസി) 2023ല്‍ കഴിഞ്ഞ ദിവസം റിയല്‍ മീ അവതരിപ്പിച്ച ഫോണ്‍ അക്ഷരാര്‍ത്ഥത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ അമ്പരിപ്പിച്ചിരിക്കുകയാണ്.

ലോകത്തെ അതിവേഗ ചാര്‍ജ്ജിംഗുള്ള ഫോണ്‍, വെറും 9 മിനിട്ടുകൊണ്ട് ഫുള്‍ ചാര്‍ജ്ജാകുന്ന റിയല്‍മീ ജിറ്റി3യുടെ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയെ. 240w ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയുള്ള ജിറ്റി3ല്‍ സ്‌നാപ്ഡ്രാഗണ്‍ 8+ പ്രോസസ്സറാണുള്ളത്.

4,600 mah ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 30 സെക്കണ്ട് ചാര്‍ജ്ജ് ചെയ്താല്‍ രണ്ട് മണിക്കൂര്‍ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മാത്രമല്ല അത്രയും ചാര്‍ജ്ജ് വെച്ച് തന്നെ മൂന്നു മണിക്കൂര്‍ പാട്ട് കേള്‍ക്കുവാനും 40 മിനിട്ടിനടുത്ത് വീഡിയോ സ്ട്രീം ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

1,600 ചാര്‍ജ്ജിംഗ് സൈക്കിളുകള്‍ കഴിഞ്ഞാലും 80 ശതമാനം 'റീട്ടെയിന്‍ കപ്പാസിറ്റി'യുള്ള ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

6580mm2 ലാര്‍ജ്ജ് വിസി ലിക്വിഡ് കൂളിംഗ് സിസ്റ്റവും ജിറ്റി 3ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഫോണിലുള്ളത്. ഫോണിന്റെ വില സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്. 210w ചാര്‍ജ്ജിംഗുള്ള റെഡ്മി നോട്ട് 12 പ്രോ ഉള്‍പ്പടെയുള്ള ഫോണുകളോട് കിടപിടിക്കുന്ന വിധമുള്ള രൂപ കല്‍പനയാണ് ജിറ്റി3യുടേത്.