30 Jan 2026 9:01 AM IST
Summary
80W ഫാസ്റ്റ് ചാർജിംഗ്, മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ര ചിപ്‌സെറ്റ്, നിരവധി ഫീച്ചറുകൾ. ഫെബ്രുവരി 5 മുതൽ ഫ്ലിപ്കാർട്ടിൽ വിൽപ്പന
വൻ ബാറ്ററി ശേഷിയുമായി റിയൽമി പി4 പവർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ മാസം 29നാണ് ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴിയാണ് ലോഞ്ച് നടന്നത്. ഫെബ്രുവരി 5 മുതൽ ഫ്ലിപ്കാർട്ടിലൂടെ ഫോൺ വിൽപ്പന ആരംഭിക്കും.10,001 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഈ ബാറ്ററിയിൽ 32.5 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും 932.6 മണിക്കൂർ സ്റ്റാൻഡ്ബൈ ടൈമും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 80 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിംഗും 27 വാട്ട് റിവേഴ്സ് ചാർജിംഗും ഫോണിന് പിന്തുണയുണ്ട്.
റിയൽമി പി4 പവർ ട്രാൻസ്‌സിൽവർ, ട്രാൻസ്ഓറഞ്ച്, ട്രാൻസ്ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് ലഭ്യമാകുക. ഡ്യുവൽ സിം പിന്തുണയുള്ള ഫോൺ ആൻഡ്രോയ്ഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.8 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയും മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ര ചിപ്‌സെറ്റുമാണ് ഫോണിന് കരുത്തേകുന്നത്.
വില 25999 രൂപ മുതൽ
ക്യാമറ വിഭാഗത്തിൽ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്ര വൈഡ് ക്യാമറയും ഉൾപ്പെടുന്നു. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ, 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ബേസ് വേരിയന്റിന്റെ വില 25,999 രൂപയാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 27,999 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള ടോപ്പ് വേരിയന്റിന് 30,999 രൂപയുമാണ് വില. നിലവിൽ 2,000 രൂപയുടെ ബാങ്ക് ഓഫറും കമ്പനി നൽകുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
