image

3 Dec 2025 3:27 PM IST

Gadgets

realme p4 X 5g launch:റിയല്‍മി പി4 എക്‌സ് 5ജി ഇന്ത്യന്‍ വിപണിയിലേക്ക്

MyFin Desk

realme p4 X 5g launch:റിയല്‍മി പി4 എക്‌സ് 5ജി ഇന്ത്യന്‍ വിപണിയിലേക്ക്
X

Summary

പി4എക്സില്‍ വി.സി കൂളിങ് അവതരിപ്പിക്കുമെന്ന് കമ്പനി


പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ റിയല്‍മി പി4എക്സ് ഫൈവ്ജി ഡിസംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പി4 സീരീസിലെ പുത്തന്‍ താരമാണ് പി4എക്സ്. പി4, പി4 പ്രോ എന്നിവയാണ് ഈ സീരീസിലെ മറ്റു പ്രധാനപ്പെട്ട ഫോണുകള്‍. പി4എക്സില്‍ വി.സി കൂളിങ് അവതരിപ്പിക്കുമെന്ന് കമ്പനി പറയുന്നു. ഫോണ്‍ അധികമായി ഉപയോഗിച്ചാലും സ്ഥിരത പുലര്‍ത്താന്‍ ഇതുവഴി സാധിക്കും.

മള്‍ട്ടിടാസ്‌കിങ്ങിനെ പിന്തുണയ്ക്കുന്ന സോഫ്‌റ്റ്വെയര്‍ ഒപ്റ്റിമൈസേഷനാണ് മറ്റൊരു പ്രത്യേകത. ഇതുവഴി ഒരേസമയം 18 ആപ്പുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ഫോണിന് സാധിക്കും. ജിടി മോഡില്‍ 90എഫിപിഎസ് ഗെയിമിങ്ങിനെ പിന്തുണയ്ക്കും. ബൈപാസ് ചാര്‍ജിങ്ങിനൊപ്പം 45വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനെയും ഫോണ്‍ പിന്തുണയ്ക്കും.

ഔദ്യോഗിക ചാനലുകള്‍ വഴി പ്രോസസര്‍, ബാറ്ററി ശേഷി എന്നിവയെ സംബന്ധിച്ച് റിയല്‍മി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ഫോണിന് മീഡിയടെക് ഡൈമെന്‍സിറ്റി 7400 ചിപ്‌സെറ്റാണ് കരുത്തു പകരുക.