image

1 Aug 2023 11:33 AM GMT

Technology

റെഡ്മി 12 5G ഇന്ത്യയിൽ അവതരിപ്പിച്ചു ;5 ജി സ്മാർട്ഫോണിന് വെറും 14,999 രൂപ

MyFin Desk

redmi 12 5g in the market today
X

Summary

  • റെഡ്മി കുറഞ്ഞ നിരക്കിൽ 5 ജി സ്മാർട്ഫോൺ യാഥാർഥ്യമാക്കുന്നു
  • 8 ജി ബി റാമും 256 ജിബി ഇന്റെര്ണ ൽ സ്റ്റോറേജും നൽകുന്നു
  • ഓഗസ്റ്റ് 4 മുതൽ വെബ്സൈറ്റിലും ആമസോണിലും


ഷാവോമി യുടെ പുതിയ റെഡ്മി 12 5G സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാൽ കോം സ്നാപ് ഡ്രാഗൺ പ്രോസസ്സർ ആണ് റെഡ്മി യുടെ കരുത്ത്.

സവിശേഷതകൾ

8 ജി ബി റാമും 256 ജിബി ഇന്റെര്ണ ൽ സ്റ്റോറേജും കമ്പനി പുറത്തിറക്കുന്നത് ക്രിസ്റ്റൽ ഗ്ലാസ്‌ ഡിസൈനുംവലിയ ഡിസ്പ്ലേയും റെഡ്മി യുടെ പ്രധാന സവിശേഷത .ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സ്മാർട്ട്ഫോണിൽ ഉണ്ടാവും. 50 മെഗാ പിക്സൽ പ്രധാന ലെൻസും 8 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസും 2 മെഗാ പിക്സൽ മാക്രോ ലെൻസും ഉൾപ്പെടുന്ന ക്യാമറയും ഉണ്ട് . 5000 MAH ബാറ്ററിയും ഇതിന്റെ പ്രത്യേകത ആണ്

മൂന്നു കളർ ഓപ്ഷനുകളിൽ ആണ് റെഡ് മി 12 5G ലഭ്യമാവുക. ജെഡ് ബ്ലാക്ക്,പേസ്റ്റൽ ബ്ലൂ, മൂൺ സ്റ്റോൺ സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകൾ ഉണ്ട്

വില അറിയാം

ബജറ്റ് ഫ്രണ്ട്‌ലി മൊബൈൽ ഫോൺ ആണെന്നതാണ് റെഡ് മി ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. പോക്കറ്റ് കീറാതെ തന്നെ 5G സ്മാർട്ട്‌ ഫോൺ സ്വന്തമാക്കാൻ അവരസരമാണിത്. ബാങ്ക് ഓഫർ അടക്കം 14,999 രൂപക്ക് റെഡ് മി 12 5G സ്വന്തമാക്കാം. ഓഗസ്റ്റ് 4 മുതൽ റെഡ്മി ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ലഭ്യമാവും.

റെഡ് മി 12 5G മോഡലിനൊപ്പം തന്നെ റെഡ്മി 12 4G മോഡലുകളും പുറത്തിറക്കിയിട്ടുണ്ട്. സ്മാർട്ട്ഫോണിനൊപ്പം ഷാവോമി റെഡ്മി ബ്രാൻഡഡ് സ്മാർട്ട്‌ വാച്ചും അവതരിപ്പിക്കും.