11 Dec 2025 2:43 PM IST
Samsung Galaxi A57 5G :സാംസങിൻ്റെ തകർപ്പൻ മോഡൽ; ഗാലക്‌സി A57 5G പ്രതീക്ഷിച്ചതിലും നേരത്തെ എത്തും
MyFin Desk
Summary
ഗാലക്‌സി A07 5G, ഗാലക്‌സി A37 5G, ഗാലക്‌സി A57 5G എന്നിവയെല്ലാം വിപണിയിലെത്തും
സാംസങിൻ്റെ 2026 ലെ ആഗോള ഇവന്റിന് മുന്‍പ് തന്നെ ഗാലക്‌സി A57 5G സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയേക്കും. ഗാലക്‌സി എ-സീരീസിലേക്ക് കൂടുതല്‍ മോഡലുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സാംസങ്ങിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഗാലക്‌സി A07 5G, ഗാലക്‌സി A37 5G, ഗാലക്‌സി A57 5G എന്നിവയെല്ലാം വിപണിയിലെത്തും.
പ്രീമിയം ഫോണുകള്‍ എത്തുന്നതിന് മുന്‍പ് ബജറ്റ്-സൗഹൃദ മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് ശ്രമം. സാംസങ് ഗാലക്‌സി A07 5ജി സ്മാര്‍ട്ട്ഫോണ്‍ 2025 ഡിസംബറിന്റെ അവസാനത്തോടെയോ അല്ലെങ്കില്‍ 2026 ജനുവരിയുടെ തുടക്കത്തിലോ കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും. 2025 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഗാലക്‌സി എ07 4ജി-യുടെ പിന്‍ഗാമി എന്ന നിലയിലാണ് ഗാലക്‌സി A07 5G മോഡല്‍ എത്തുന്നത്. ഗാലക്‌സി എ57 5ജി മോഡലില്‍ കൂടുതല്‍ കരുത്തുള്ള എക്സിനോസ് 1680 പ്രോസസറാണ് ഉണ്ടാവുക.
പഠിക്കാം & സമ്പാദിക്കാം
Home
