3 July 2026 2:09 PM IST
Samsung Galaxy Z Fold Features :പുതിയ ഷേപ്പ്, കളർ; വിസ്മയിപ്പിച്ച് സാംസങ് ഗ്യാലക്സി Z ഫോൾഡ്
MyFin Desk
Summary
ഡിസൈനിലും കളറിലും വേറിട്ട് സാംസങ് ഗ്യാലക്സി Z ഫോൾഡ്
ജൂലൈയിൽ പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഫോൾഡബ്ൾ ഫോണുകളുടെ വിവരങ്ങൾ പുറത്ത് .പുതിയ ഡിസൈനും കളർ തീമുമുള്ള ഫോൺ ഐഫോൺ അൾട്രാക്ക് വെല്ലുവിളി ഉയർത്തും. പുതിയ ഗാലക്‌സി ഇസഡ് ഫോൾഡ് 8 മോഡലിൻ്റെ ടീസർ കാമ്പെയ്‌ൻ സാംസങ് ആരംഭിച്ചു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലോഞ്ച് ഇവന്റ് പൂർണ്ണമായും പ്രഖ്യാപിക്കുന്നതിന് മുമ്പ് സാംസങ് ഉൽപ്പന്ന വിവരങ്ങൾ പുറത്ത് വിടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
പുതിയ ഡിസൈനും ലുക്കും തന്നെയാണ് ഫോണിൻ്റെ ഏറ്റവും വലിയ സവിശേഷത. പർപ്പിൾ, പിങ്ക്, ഗോൾഡ് നിറങ്ങൾ ടീസറുകളിൽ കാണാം. ഗാലക്‌സി ഇസഡ് ഫോൾഡ് 8 നെ സൂചിപ്പിക്കുന്ന "8" വാൾപേപ്പറും സാംസങ് വെളിപ്പെടുത്തിയിട്ടുണ്ട്. ഗാലക്‌സി ഇസഡ് ഫോൾഡ് 8, ഗാലക്‌സി ഇസഡ് ഫോൾഡ് 8 അൾട്രാ, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 8 എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഡ്യുവൽ-റിയർ-ക്യാമറ സജ്ജീകരണങ്ങൾ, പഞ്ച്-ഹോൾ സെൽഫി ക്യാമറ, ഉയരമുള്ള ഡിസൈൻ ,ട്രിപ്പിൾ-ക്യാമറ സജ്ജീകരണം എന്നിവ മോഡലിൻ്റെ ക്ലാസിക് ഫ്ലിപ്പ്-സ്റ്റൈൽ ഡിസൈൻ നിലനിർത്തുന്നതാണ്.
മുൻ ഫോൾഡബ്ൾ മോഡലുകളേക്കാൾ പുതിയ മോഡൽ കൂടുതൽ ആകർഷകമാണ്. ഗാലക്‌സി ഇസഡ് ഫോൾഡ് 8 ലെ ഡ്യുവൽ-റിയർ-ക്യാമറ സജ്ജീകരണം കിടിലൻ സെൽഫി ക്യാമറ എന്നിവ സെൽഫി, ഫോട്ടോ പ്രേമികൾക്ക് ഇഷ്ടമാകും. ഗാലക്‌സി ഇസഡ് ഫോൾഡ് 8 അൾട്രയുടേത് അൽപ്പം കൂടി ഉയരം കൂടിയ ഡിസൈനാണ്. ട്രിപ്പിൾ-ക്യാമറ സജ്ജീകരണങ്ങൾ സമാനമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
